INDIA

മഴയ്ക്ക് ശമനമില്ല; ഹിമാചലിലും ഉത്തരാഖണ്ഡിലുമായി 81 മരണം, പഞ്ചാബിലും മിന്നൽപ്രളയം

ഹിമാചല്‍പ്രദേശിൽ മാത്രം മരിച്ചവരുടെ എണ്ണം 71; ഇതിൽ 13പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല

വെബ് ഡെസ്ക്

ഒരാഴ്ചയിലേറെയായി തുടരുന്ന അതിതീവ്ര മഴയിലും മണ്ണിടിച്ചിലിലും മിന്നൽപ്രളയങ്ങളിലുംപെട്ട് ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 81 മരണം സ്ഥിരീകരിച്ചു. വരും ദിവസങ്ങളിലും ഇരു സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലവാസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഹിമാചല്‍പ്രദേശിൽ മരിച്ചവരുടെ എണ്ണം 71 ആയി. ഇതിൽ 13പേരുടെ മൃതദേഹം ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

ഹിമാചലിലെ സമ്മര്‍ഹില്‍ , ഫാഗ്ലി , കൃഷ്ണ നഗര്‍ എന്നീ മൂന്നുപ്രദേശങ്ങളിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. സമ്മര്‍ ഹില്ലില്‍ നിന്ന് 13 മൃതദേഹവും ഫാഗ്ലിയില്‍ നിന്ന് അഞ്ചും കൃഷ്ണനഗറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. കനത്തമഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണ സമ്മര്‍ഹില്ലിലെ ശിവ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് നിഗമനം. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.

കനത്ത മഴയെ തുടര്‍ന്ന് ഇടിഞ്ഞു വീണ സമ്മര്‍ഹില്ലിലെ ശിവ ക്ഷേത്ത്രതിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ ഉണ്ടായിരിക്കാമെന്നാണ് നിഗമനം

കാന്‍ഗ്രാ ജില്ലയിലെ ഇന്‍ഡോറ , ഫത്തേപൂര്‍ സബ് ഡിവിഷനുകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ നിന്ന് 1,731 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു. വ്യോമസേനയും കരസേനയും എന്‍ഡിആര്‍എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്താണ് ഈ വര്‍ഷത്തെ മഴ.

ഉത്തരാഖണ്ഡിലും മഴക്കെടുതികള്‍ തുടരുകയാണ്. ലക്ഷ്മണ്‍ ജുലയിലെ റിസോര്‍ട്ടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ദമ്പതികളുടേയും മകന്റേയും ഉള്‍പ്പെടെ നാല് മൃതദേഹം കൂടി പുറത്തെടുത്തു. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച ആരംഭിച്ച മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 10 ആയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പതാകളിലുൾപ്പെടെ ഗതാഗതം തടസപ്പെട്ടു. ഋഷികേശ് - ബദ്രിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചു പോയതായി സംസ്ഥാന ദുരന്ത നിയന്ത്രണ വകുപ്പ് അറിയിച്ചു. റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്-. കനത്ത മഴ തുടരുന്നതിനാല്‍ പഞ്ചാബും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ