INDIA

വ്യാപകമഴ, മിന്നല്‍ പ്രളയം; മഴക്കെടുതിയില്‍ വിറങ്ങലിച്ച് ഉത്തരേന്ത്യ, കേരളത്തിലെ എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്

വെബ് ഡെസ്ക്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറയിപ്പ്. ഇന്നു മുതല്‍ 31-ാം തീയതി വരെ കാലാവസ്ഥ പ്രതികൂലമായി തുടർന്നേക്കാം. വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ കനക്കുക. ഇന്നും നാളെയും 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • ജൂലൈ 25: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.

  • ജൂലൈ 26: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.

  • ജൂലൈ 27: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.

  • ജൂലൈ 28: കോഴിക്കോട്, കണ്ണൂർ, കാസർകോഡ്.

  • ജൂലൈ 29: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലെ മുംബൈയിലും സമീപ ജില്ലകളായ താനയിലും റെയ്‌ഗാഡിലും റെഡ് അലർട്ടാണ്. പലയിടങ്ങളിലും വെള്ളം കയറിയതിനാല്‍ ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെ അറിയിച്ചു. എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, നേവി, ആർമി, ഫയർ ബ്രിഗേഡ് എന്നിവ സജ്ജമാണ്.

പൂനെയില്‍ മഴക്കെടുതിയില്‍ നാല് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലുണ്ടായ മേഘവിസ്ഫോടനവും തുടർന്ന് സംഭവിച്ച മിന്നല്‍ പ്രളയവും മൂലം ദേശീയപാത മൂന്നിന്റെ ഒരുഭാഗം അടച്ചിട്ടിരിക്കുകയാണ്. 49 മരണമാണ് മഴക്കെടുതിയില്‍ ഹിമാചലില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറിലധികം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുമുണ്ട്. 389 കോടി രൂപയുടെ നാശനഷ്ടങ്ങളും സംഭവിച്ചു.

ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തിലും മഴക്കെടുതിയിലുമായി എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ടുകള്‍. സൂറത്ത് നഗരത്തില്‍ നിന്ന് 955 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴബാധിതമേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ