INDIA

വീണ്ടും മുഖ്യമന്ത്രിയാകാന്‍ ഹേമന്ത് സോറന്‍; രാജിവച്ച് ചംപയ് സോറൻ, ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ നീക്കങ്ങള്‍

വെബ് ഡെസ്ക്

ജാര്‍ഖണ്ഡില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വീണ്ടും മുഖ്യമന്ത്രിയാകും. ഇതിന്റെ ഭാഗമായി ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചു. ബുധനാഴ്ച വൈകുന്നേരം രാജ്ഭവനിൽ എത്തിയാണ് ചംപയ് സോറൻ രാജിക്കത്ത് സമര്‍ച്ചിത്. റാഞ്ചിയില്‍ ചേര്‍ന്ന ജെഎംഎം നിയമസഭാകക്ഷി യോഗം ഹേമന്തിനെ സഭാ നേതാവായി തിരഞ്ഞെടുത്തു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്ത ഹേമന്ത് കഴിഞ്ഞയാഴ്ചയാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്. ജനുവരിയിലാണ് ഹേമന്ത് അറസ്റ്റിലായത്. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹേമന്ത് രാജി സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ഷിബു സോറന്‍ കുടുംബത്തിലെ വിശ്വസ്തനും ജെഎംഎമ്മിലെ മുതിര്‍ന്ന നേതാവുമായ ചംപയ് സോറനെ പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ചു. ഫെബ്രുവരി രണ്ടിനാണ് ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ജെഎംഎം നിയമസഭാകക്ഷി യോഗത്തിന് ശേഷം ഇന്ത്യ സഖ്യത്തിലെ നേതാക്കളുമായും ജെഎംഎം നേതാക്കള്‍ ചര്‍ച്ച നടത്തി. ചംപയ് സോറന്റെ വസിതിയില്‍ വെച്ചായിരുന്നു യോഗം. കോണ്‍ഗ്രസ്, ആര്‍ജെഡി നേതാക്കള്‍ക്കും ഹേമന്ത് മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്നാണ് വിവരം.

എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ ചംപയ് സോറന് എതിര്‍പ്പുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. താന്‍ അപമാനിതനായതായി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു എന്നും സൂചനകളുണ്ട്. ചംപയ് സോറനെ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി നിയമിച്ചേക്കും. ചംപയ് സോറന്റെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജെഎംഎം വലിയ തിരിച്ചടി നേരിട്ടിരുന്നു. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താന്‍ ഹേമന്ത് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തണം എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ ഹേമന്ത് നിഷേധിച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജെഎംഎമ്മിന് മൂന്നു സീറ്റ് മാത്രമാണ് നേടാനായത്. ബിജെപി എട്ട് സീറ്റ് നേടി. കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിച്ചു. ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ഒരു സീറ്റും നേടി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?