ആഗോള താപനം ഹിമാലയന്‍ പർവത നിരകളെ ഇല്ലാതാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ആഗോള താപനത്തിന്റെ ഫലമായി ഹിന്ദുകുഷ് പര്‍വത നിരകളിലെ മഞ്ഞുരുകലിന്റെ തോത് ക്രമാതീതമായി വര്‍ധിച്ചു. ഇനിയും ഈ സ്ഥിതി തുടര്‍ന്നാല്‍ മഞ്ഞുരുകലിന്റെ വ്യാപ്തി 80 ശതമാനത്തോളമായി ഉയരുമെന്നും പഠനങ്ങള്‍ പറയുന്നു. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ക്രമാതീതമായ അളവില്‍ മഞ്ഞുരുകുന്നത് വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനും, ഹിമപാതത്തിനും കാരണമാകും
ക്രമാതീതമായ അളവില്‍ മഞ്ഞുരുകുന്നത് വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനും, ഹിമപാതത്തിനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഹിമാലയത്തെ ചുറ്റിപ്പറ്റി ഒഴുകുന്ന നദികള്‍ക്ക് സമീപത്തുള്ള 12 ബില്യൺ ജനങ്ങളുടെ ശുദ്ധജല ലഭ്യതയെ വലിയ രീതിയില്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യയിലെ 16രാജ്യങ്ങളിലൂടെ ഒഴുകി അവിടുത്തെ ജനങ്ങള്‍ക്ക് ശുദ്ധജലം പ്രധാനം ചെയ്യുന്ന നദികളുടെയും പ്രധാന ജലസ്രോതസാണ് ഹിന്ദുകുഷ് ഹിമാലയൻ മലനിര. അതിനാല്‍ തന്നെ ആഗോളതാപനം മൂലമുണ്ടാകുന്ന മഞ്ഞുരുകല്‍ മലനിരകളില്‍ താമസിക്കുന്ന 240 ദശലക്ഷം ജനങ്ങളെയും, മറ്റിടങ്ങളിലായി വസിക്കുന്ന 1.65 ബില്യൺ ആളുകളെയും പ്രതിസന്ധിയിലാക്കും.
ക്രമാതീതമായ അളവില്‍ മഞ്ഞുരുകുന്നത് വരും വര്‍ഷങ്ങളില്‍ വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനും, ഹിമപാതത്തിനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2010 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കഴിഞ്ഞ ദശകത്തേക്കാൾ 65 ശതമാനം വേഗതയിലാണ് ഹിമാലയത്തിലെ മഞ്ഞുകട്ടകള്‍ അപ്രത്യക്ഷമായത്.
2000 വര്‍ഷം കൊണ്ട് ഉരുകി തീരേണ്ട മഞ്ഞുകട്ടകള്‍ ഏകദേശം 30 വര്‍ഷം കൊണ്ട് ഉരുകി തീര്‍ന്നതായി നേരത്തെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ തന്നെ പ്രദേശത്തെ തടാകങ്ങള്‍ ഏറെ അപകടഭീഷണിയിലാണെന്നും പഠനങ്ങള്‍ പറയുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ പ്രദേശത്ത് ഗ്ലേഷ്യൽ തടാകത്തിലെ ജലനിരപ്പ് ഉയരുമെന്നും അത് വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും പഠനം പറയുന്നു.
ആഗോള താപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പര്‍വത നിരകളില്‍ താമസിക്കുന്ന ആളുകള്‍ ഏറെ അപകടത്തിലാണെന്നും മൈഗ്രേഷൻ സ്പെഷ്യലിസ്റ്റും ഗവേഷകരില്‍ ഒരാളുമായ ആമിന മഹർജൻ പറഞ്ഞു. ആഗോളതാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ഭൂമിയിലെ മഞ്ഞ് മൂടിയ പ്രദേശങ്ങളെയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ ഹിമാലയൻ ജനത പല സമയത്തും അനുഭവിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം ജോഷിമഠ് ഇടിഞ്ഞുതാണതിനെ തുടർന്ന് താമസക്കാരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ഇതെല്ലാം ആഗോളതാപനത്തിന്റെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും ഭാഗമാണെന്ന വിലയിരുത്തലിലാണ് ഗവേഷക സംഘം