അമിത് ഷാ 
INDIA

പഠനത്തിനും പരീക്ഷയ്ക്കും മാത്രമല്ല, നിയമനത്തിനും ഹിന്ദി നിര്‍ബന്ധമാക്കണം: ഔദ്യോഗിക ഭാഷാസമിതി

കേന്ദ്ര സർക്കാരിന്റെ വിവിധ പരിശീലന സ്ഥാപനങ്ങളില്‍ ഹിന്ദി മാത്രം മതിയെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്

വെബ് ഡെസ്ക്

കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങള്‍ക്കും ഹിന്ദി നിര്‍ബന്ധമാക്കാന്‍ നീക്കം. കേന്ദ്രീയ വിദ്യാലയങ്ങൾ, ഐഐടി, ഐഐഎം, എയിംസ്, നവോദയ വിദ്യാലയങ്ങൾ, കേന്ദ്ര സർവകലാശാലകൾ എന്നിവിടങ്ങളിലും കേന്ദ്ര സര്‍വീസ് റിക്രൂട്ട്മെന്റുകള്‍ക്കും ഹിന്ദി മുഖ്യ മാധ്യമമാക്കണമെന്നാണ് പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ നിർദ്ദേശം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതി രാഷ്ട്രപതിക്ക് സമർപ്പിച്ച പതിനൊന്നാം റിപ്പോർട്ടിലാണ് പുതിയ നിർദ്ദേശം ഇടംപിടിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ വിവിധ പരിശീലന സ്ഥാപനങ്ങളില്‍ ഹിന്ദി മാത്രം മതിയെന്നാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്. റിക്രൂട്ട്മെന്റ് നിബന്ധനകളില്‍ ഹിന്ദി പ്രധാന ഭാഷയായി ഉള്‍പ്പെടുത്തണം. പരീക്ഷകളിൽ ഇംഗ്ലീഷ് ചോദ്യപ്പേപ്പറിന് പകരം ഹിന്ദി ചോദ്യപേപ്പർ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തില്‍ 112 ശുപാര്‍ശകളാണ് സമിതി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചിരിക്കുന്നത്.

മറ്റു നിർദ്ദേശങ്ങൾ

  • ഹിന്ദി മുഖ്യഭാഷയായ സംസ്ഥാനങ്ങളിൽ എല്ലാ സർക്കാർ ഇടപാടുകളും ഹിന്ദിയിലാക്കണം.

  • മറ്റു സംസ്ഥാനങ്ങളിൽ അതതു ഭാഷയ്ക്കൊപ്പം ഹിന്ദിക്കും പ്രോത്സാഹനം വേണം.

  • ഹൈക്കോടതി നടപടികളും ഉത്തരവുകളും ഹിന്ദിയിലാക്കുക. ആവശ്യമുള്ളവ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുക.

  • ഹിന്ദി ഉപയോഗിക്കാൻ മടിക്കുന്ന ഉദ്യോഗസ്ഥരെ താക്കീത് ചെയ്യണം.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി തസ്തിക 3 വർഷത്തിലേറെ ഒഴിഞ്ഞുകിടന്നാല്‍, സ്ഥാപന മേധാവിയെ ഉത്തരവാദിയാക്കുകയും സർവീസ് ബുക്കിൽ രേഖപ്പെടുത്തുകയും വേണം.

  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇംഗ്ലീഷിനു പകരം പ്രാദേശിക ഭാഷകൾ പഠനത്തിന് ഉപയോഗിക്കാം.

  • വിദേശ എംബസികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കുകയും മാസത്തിൽ റിപ്പോർട്ട് നൽകുകയും വേണം.

  • ഐക്യരാഷ്ട്ര സഭയിലും ഇന്ത്യയുടെ ഇടപെടലുകള്‍ ഹിന്ദിയിലാക്കണം.

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ നേരത്തെയും പ്രസ്താവിച്ചിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതോടെ, ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക്; ഇഞ്ചോടിഞ്ച് പോരാട്ടം, ഇനിയെണ്ണുക പഞ്ചായത്തുകളിലെ വോട്ടുകള്‍ | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്ര തൂത്തുവാരി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നിലെത്തി ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

കന്നിയങ്കത്തില്‍ മിന്നുന്ന പ്രകടനവുമായി പ്രിയങ്ക; ലീഡ് രണ്ട് ലക്ഷത്തിലേക്ക്

പെര്‍ത്തില്‍ 'പെരുത്ത' തിരിച്ചടി, ഓസീസിനെ 104 റണ്‍സിന് പുറത്താക്കി, ഇന്ത്യക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 46 റണ്‍സ് ലീഡ്

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍; മുന്നേറ്റം തുടര്‍ന്ന് പ്രധാന നേതാക്കള്‍