INDIA

ദളിത് യുവാവിനെ വിവാഹം കഴിക്കുന്നത് തടയാന്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി; വിവരമറിഞ്ഞ കാമുകന്‍ ജീവനൊടുക്കി

കര്‍ണാടകയിലെ കോലാറിലാണ് നാടിനെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്

ദ ഫോർത്ത് - ബെംഗളൂരു

മകള്‍ ദളിത് യുവാവിനെ വിവാഹം കഴിക്കുന്നത് തടയാന്‍ പിതാവ് മകളെ കൊലപ്പെടുത്തി. കര്‍ണാടകയിലെ കോലാറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാമുകി കൊല്ലപ്പെട്ട വിവരമറിഞ്ഞ കാമുകന്‍ ആത്മഹത്യചെയ്തു.

കോലാര്‍ കെ ജി എഫിലെ കീര്‍ത്തി എന്ന പെണ്‍കുട്ടിയെയാണ് അച്ഛന്‍ കൃഷ്ണമൂര്‍ത്തി കൊലപ്പെടുത്തിയത് . അന്യജാതിയില്‍പെട്ട ഗംഗാധര്‍ എന്ന യുവാവുമായി കീര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു . പ്രണയ ബന്ധത്തെ കീര്‍ത്തിയുടെ കുടുംബം എതിര്‍ത്തതോടെ ഇരുവരും വിവാഹത്തിനൊരുങ്ങുകയായിരുന്നു. ഇതേ ചൊല്ലി അച്ഛനും മകളും തമ്മില്‍ വീട്ടില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം മൂത്തതോടെ കീര്‍ത്തിയെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.

കൊലപാതക വിവരം അറിഞ്ഞ കാമുകൻ ഗംഗാധർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ  ചെയ്തതായി കോലാർ പോലീസ് അറിയിച്ചു. കീർത്തിയുടെ അച്ഛൻ കൃഷ്ണമൂർത്തിയെ പോലീസ് അറസ്റ്റ് ചെയ്തു . ബിരുദ വിദ്യാർത്ഥിനിയായ കീർത്തി ഗൊല്ല സമുദായക്കാരിയാണ്. കാമുകൻ ഗംഗാധർ ദളിത്  വിഭാഗത്തിൽപെടുന്നയാളാണ്. കോലാറിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയാണ് ഇരുവരുടെയും മരണത്തിൽകലാശിച്ചതെന്ന് ചൂണ്ടിക്കാട്ടി  നിരവധി ദളിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നു. 

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ