INDIA

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല, ദളിത് യുവാവിനെ വിവാഹം ചെയ്ത പത്തൊൻപതുകാരിയെ ചുട്ടുകൊന്നു; പിതാവ് ഉൾപ്പെടെ 5 പേർ പിടിയിൽ

ദ ഫോർത്ത് - ബെംഗളൂരു

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനകൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത പത്തൊൻപതുകാരിയെ പിതാവടക്കമുള്ള ബന്ധുക്കൾ ചേർന്ന് ചുട്ടുകൊന്നു. തഞ്ചാവൂർ സ്വദേശി നവീനിൻ്റെ ഭാര്യ ഐശ്വര്യയാണ് സ്വന്തം കുടുംബത്തിന്റെ ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഡിസംബർ 31 ന് ആയിരുന്നു നവീനും ഐശ്വര്യയും വീട്ടുകാർ അറിയാതെ തിരുപ്പൂരിൽ വെച്ച് വിവാഹിതരായത്. സ്കൂൾ പഠനകാലത്ത് സഹപാഠികളായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തിരുപ്പൂരിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ളോമ കോഴ്സ് വിദ്യാര്‍ഥിയാണ് നവീൻ . പഠനത്തോടൊപ്പം ഒരു വസ്ത്ര നിർമാണ കമ്പനിയിൽ ജോലി നോക്കുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ വീട്ടിൽ കല്യാണ ആലോചനകൾ വന്നതോടെയായിരുന്നു ഇരുവരും വീട് വിട്ടിറങ്ങി വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചത്. വിവാഹ ശേഷം തിരുപ്പൂർ വീരപാണ്ടിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിയ്ക്കുകയായിരുന്നു.

പോലീസ് സ്റ്റേഷനിൽ നിന്ന് ഐശ്വര്യയെ വീട്ടിലെത്തിച്ച ശേഷം മാനസികമായും ശാരീകമായും ഉപദ്രവിച്ചെന്നു അയൽവാസികൾ

ഇതിനിടയിൽ ജനുവരി രണ്ടിന് ഐശ്വര്യയുടെ പിതാവ് പെരുമാൾ മകളെ കാണാനില്ലെന്ന് കാണിച്ച് പല്ലടം പോലീസിൽ പരാതി നൽകി. ഇരുവരെയും പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച ശേഷം ബന്ധുക്കൾക്കൊപ്പം പോകാൻ ഐശ്വര്യയോടെ പോലീസ് നിർദേശിയ്ക്കുകയായിരുന്നു. ഭർത്താവിനൊപ്പം പോകണമെന്ന് ഐശ്വര്യ വാശി പിടിച്ചെങ്കിലും പോലീസ് നിർബന്ധിച്ചു പിതാവിനൊപ്പം അയക്കുകയയിരുന്നെന്നു നവീൻ മാധ്യമങ്ങളോട് പറഞ്ഞു.

ഐശ്വര്യ പൊള്ളലേറ്റ് മരിച്ചുവെന്ന വാർത്തയാണ് പിറ്റേദിവസം ഭർത്താവ് നവീനിനെ തേടി എത്തിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐശ്വര്യയുടെ പിതാവ് പെരുമാൾ ഉൾപ്പെടെ, അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.

പോലീസ് സ്റ്റേഷനിൽ നിന്ന് ഐശ്വര്യയെ വീട്ടിലെത്തിച്ച ശേഷം മാനസികമായും ശാരീകമായും ഉപദ്രവിച്ചെന്നു അയൽവാസികൾ പറഞ്ഞതായി നവീൻ പറഞ്ഞു. താൻ ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാലാണ് ഐശ്വര്യയുടെ കുടുംബം വിവാഹം അംഗീകരിക്കാതിരുന്നതെന്നും നവീൻ വ്യക്തമാക്കി. മകളെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും