കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ ഇന്നലെ യുപിയില്‍ പോലീസ് പിടിയിലായി . കാണ്‍പൂറില്‍ നിന്നാണ് ബണ്ടിച്ചോറെന്നറിയപ്പെടുന്ന ദേവിന്ദര്‍ സിങിനെ അറസ്റ്റുചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഗ്രേറ്റ് കൈലാഷിലെ രണ്ട് വീടുകളില്‍ മോഷണം നടത്തി ഒളിവില്‍ കഴിയുകയായിരുന്ന സിങിനെ അന്വേഷണസംഘം യുപിയിലെത്തി പിടികൂടുകയായിരുന്നു.
പണക്കാരെ മാത്രം കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന രീതിയാണ് ബണ്ടിച്ചോര്‍ പിന്‍തുടര്‍ന്നു വന്നത്. ഇതു തന്നെയാണ് ഇയാളുടെ കുപ്രസിദ്ധി വർധിക്കാൻ കാരണവും.ആര്‍ഭാഢ ജീവിതം എന്നും മത്തു പിടിപ്പിച്ച ഈ മോഷ്ടാവ് 30 കൊല്ലമായി മോഷണം തൊഴിലാക്കിയിട്ട്. പോലീസിനെ പലവട്ടം വെള്ളകുടിപ്പിച്ച കള്ളനെന്ന അപഖ്യാതിയും ബണ്ടിചോറിനുണ്ട്.
ബിസിനസുകാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വീടുകളും ലക്ഷ്യവച്ച് ബണ്ടിച്ചോര്‍ മോഷണങ്ങൾ ആസൂത്രണം ചെയ്തു.
1988 ലാണ് ബണ്ടിച്ചോറിനെതിരെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്.ചെറിയ ചെറിയ മോഷണമായിരുന്നു തുടക്കത്തിലെങ്കിലും പിന്നീട് അതിന്റെ സ്വഭാവം മാറി. പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ബണ്ടിച്ചോറിന്റെ മോഷണങ്ങള്‍. ബിസിനസുകാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും വീടുകളും ലക്ഷ്യവച്ച് ബണ്ടിച്ചോര്‍ മോഷണങ്ങൾ ആസൂത്രണം ചെയ്തു.500ഓളം കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സബ് ഇന്‍സ്‌പെക്ടറിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ചായിരുന്നു അന്നയാള്‍ രക്ഷപ്പെട്ടത്
1993 ലാണ് ബണ്ടിച്ചോറിനെ ആദ്യമായി മോഷണ കുറ്റത്തിന് പോലീസ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ കേസില്‍ നിന്ന് പെട്ടന്നൂരി പോരാന്‍ ഇയാള്‍ക്ക് സാധിച്ചു. പിന്നീട് ചെന്നൈയില്‍ നിന്ന് ഇയാള്‍ വീണ്ടും മോഷണ കുറ്റത്തിന് പോലീസ് പിടിയിലായി .അന്ന് ജയിലിൽ കഴിയവേയാണ് പല്ലിയെ വിഴുങ്ങി ബണ്ടിച്ചോര്‍ പോലീസിനെ വീണ്ടും കബളിപ്പിച്ചത്. സെല്ലിലുണ്ടായിരുന്ന ഒരു പല്ലിയെ വിഴുങ്ങിയ ഇയാള്‍ ശാരീരിക അസ്വസ്ഥകള്‍ പ്രകടമാക്കി.ഇതിനെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനിരിക്കുമ്പോഴാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞതെന്നും പോലീസ് പറയുന്നു. ഈ സംഭവം നടന്ന് 20 ദിവസത്തിനുള്ളില്‍ തന്നെ ഛണ്ഡിഗഢിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ സബ് ഇന്‍സ്‌പെക്ടറിന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ചായിരുന്നു അന്നയാള്‍ രക്ഷപ്പെട്ടത്
റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട പട്ടി ആക്രമിക്കാനെത്തിയപ്പോള്‍ പെണ്‍പട്ടിയുടെ മൂത്രത്തില്‍ മുക്കിയ കോട്ടണ്‍ തുണി പട്ടിക്കടുത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു ഇയാള്‍
നായകളോട് സ്നേഹവും അടുപ്പവും കാണിച്ച് അവയെ മെരുക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു ബണ്ടിക്ക്. പഞ്ചാബിലെ ലുധിയാനയിലും ഹരിയാനയിലെ പഞ്ചകുളിലും മോഷണത്തിനായി എത്തിയ ബണ്ടിച്ചോര്‍ വീടിനു കാവലായി നിന്ന നായകളുമായി സൗഹൃദം സ്ഥാപിച്ചാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിരുന്നു.
മറ്റൊരു വീട്ടില്‍ മോഷണത്തിനെത്തിയ ബണ്ടിച്ചോറിനെ അവിടുത്തെ റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട പട്ടി ആക്രമിക്കാനെത്തിയപ്പോള്‍ പെണ്‍പട്ടിയുടെ മൂത്രത്തില്‍ മുക്കിയ കോട്ടണ്‍ തുണി പട്ടിക്കടുത്തേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു ഇയാളെന്നും പോലീസ് പറയുന്നു. മൃഗ ഡോക്ടറാണ് ഈ മാര്‍ഗം പറഞ്ഞുകൊടുത്തതെന്നായിരുന്നു ബണ്ടിച്ചോര്‍ പോലീസിനോട് പറഞ്ഞത്.
ആരെയും സംസാരിച്ച് കയ്യിലെടുക്കാന്‍ മിടുക്കും സാമര്‍ഥ്യവുമുള്ള വ്യക്തിയാണ് ബണ്ടിയെന്നാണ് മറ്റൊരു പോലീസുകാരന്റെ വിലയിരുത്തല്‍. ഒരു വ്യവസായിയുടെ വീട്ടില്‍ മോഷണത്തിനെത്തിയ ബണ്ടി പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ അവിടെയുള്ളവരെ കബളിപ്പിച്ച് മോഷണ വസ്തുക്കളുമായി രക്ഷപ്പെട്ടിട്ടുണ്ട്. സര്‍ എയപര്‍പോര്‍ട്ടിലെത്തിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു അവരെ കബളിപ്പിച്ചത്. മറ്റൊരു വീട്ടില്‍ രാത്രി മോഷണത്തിനെത്തിയ ബണ്ടിച്ചോര്‍ അവിടുത്തെ ഗൃഹനാഥയോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞിട്ടാണ് അവിടെ നിന്ന് ഒളിച്ചത്.
2008 ല്‍ പുറത്തിറങ്ങിയ ജനപ്രിയ സിനിമയായ 'ഓയെ ലക്കി ലക്കി ഓയെ ' ബണ്ടിച്ചോറിന്റെ ജീവിതത്തെ ആധാരമാക്കി സംവിധാനം ചെയ്ത ചിത്രമാണ്. റോബിന്‍ഹുഡ് ശൈലിയിൽ ബണ്ടി ചോറിനെ അവതരിപ്പിച്ച ചിത്രം അയാൾക്ക് വീരപരിവേഷം നൽകിക്കൊടുത്തു.പിന്നീട് 2010ൽ ഹിന്ദി ബിഗ് ബോസിൽ മത്സരാര്‍ഥിയായി ബണ്ടിച്ചോറെത്തിയത് ഞെട്ടലുളവാക്കിയിരുന്നു.
യുവാക്കള്‍ക്കിടയില്‍ മോഷണ പ്രവണത കുറയ്ക്കുന്നതിനായി ഒരു സ്ഥാപനം തുടങ്ങാനും ബണ്ടി പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. കുറച്ചു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം തിരിച്ചെത്തിയ ബണ്ടിച്ചോറിന് ലാപ്ടോപുകളോട് വല്ലാത്ത താത്പര്യം തോന്നിയിരുന്നു. പിന്നീട് മോഷണ വസ്തുക്കളിൽ ലാപ്ടോപ്പും പതിവായി ഇടംനേടി.ഓരോ മോഷണത്തിനു ശേഷവും ഏതെങ്കിലും മലയോര പ്രദേശത്ത് പോയി ബണ്ടി തെളിവുകൾ നശിപ്പിക്കാറുണ്ടായിരുന്നു.
പേഴ്‌സ് നഷ്ടപ്പെട്ടുവെന്നും കാണുന്നവര്‍ തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് മോഷണ ശേഷം ബണ്ടി പല മാര്‍ക്കറ്റുകളിലും എത്താറുണ്ട് . അവിടെയുള്ളവരുമായി സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ ചുരുങ്ങിയ വിലയ്ക്ക് മോഷണ വസ്തുക്കള്‍ വിറ്റഴിക്കുന്നതും ഇയാളുടെ പതിവായിരുന്നു.
ഓരോ മോഷണവും തനിക്ക് മുന്നിൽ വെല്ലുവിളിയാണെന്നും അതിനെ അതിജീവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത് ആസൂത്രണം ചെയ്യാറുള്ളതെന്നും ബണ്ടിച്ചോർ പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.