INDIA

1950 ജനുവരി 26: മുഖ്യാതിഥി ഇന്തോനേഷ്യന്‍ പ്രസിഡന്റ്; രാജ്യം ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചത് ഇങ്ങനെ

വെബ് ഡെസ്ക്

1950 ജനുവരി 26നായിരുന്നു ഇന്ത്യയില്‍ ഭരണഘടന നിലവില്‍ വന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ഏകദേശം രണ്ട് വർഷങ്ങള്‍ക്ക് ശേഷം. രാജ്യം 75-ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് ഇന്ന്. എന്നാല്‍ രാജ്യം എത്തരത്തിലാണ് ആദ്യ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചതെന്ന് പരിശോധിക്കാം.

1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ അവസാനിച്ചു. പക്ഷേ, രണ്ട് വർഷത്തോളം ബ്രിട്ടീഷ് ആധിപത്യം പിന്നെയും തുടർന്നതായാണ് റിപ്പോർട്ടുകള്‍. 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമായിരുന്നു ഭരണസംവിധാനം നിലനിന്നിരുന്നത്.

1950 ജനുവരി 26നായിരുന്നു ഇതിനൊരു മാറ്റം സംഭവിച്ചത്. അന്ന് 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിന് പകരം ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. ബ്രിട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ചാണ് ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത്. 395 ആര്‍ട്ടിക്കിളുകളും 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.

പരേഡ്

ഭരണകൂടത്തിന്റെ അധികാര സൂചകമായിരുന്നു അന്ന് സൈനിക പരേഡുകള്‍. ബ്രിട്ടീഷ് ഭരണകാലത്ത് കൊളോണിയല്‍ ശക്തി ഇന്ത്യയ്ക്കും ലോകത്തിനും മുന്നില്‍ പ്രദർശിപ്പിക്കുന്നതിനുള്ള പരേഡുകള്‍ സാധാരണമായിരുന്നു. ഈ രീതി ഇന്ത്യയും തുടരുകയായിരുന്നു. 1950 മുതല്‍ ന്യൂഡല്‍ഹിയില്‍ സൈനിക പരേഡുകള്‍ റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് നടക്കുന്നു.

ഇപ്പോള്‍ മേജർ ധ്യാന്‍ ചന്ദ് ദേശീയ സ്റ്റേഡിയം എന്ന് അറിയപ്പെടുന്ന പുരാണ കിലയ്ക്ക് എതിർവശത്തുള്ള ഇർവിന്‍ ആംപിതിയേറ്ററിലായിരുന്നു 1950ല്‍ പരേഡ് നടന്നത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകാർനൊയായിരുന്നു അന്ന് ചടങ്ങിലെ മുഖ്യാതിഥി. കരസേന, വ്യോമസേന, നാവിക സേന, ഡല്‍ഹി പോലീസ് എന്നീ വിഭാഗങ്ങളില്‍ നിന്ന് മൂവായിരത്തിലധികം പേരാണ് പരേഡില്‍ പങ്കെടുത്തത്.

ശേഷം ഈസ്റ്റ് സ്റ്റാന്‍ഡിന് പിന്നീലായി വിന്യസിച്ചിരുന്ന സൈന്യം 31 ഗണ്‍ സല്യൂട്ടുകള്‍ മൂന്ന് തവണകളായി നല്‍കി. ഗണ്‍ സല്യൂട്ടുകള്‍ക്കിടയില്‍ പരേഡില്‍ നിന്നും ആഘോഷ വെടിവെപ്പുണ്ടായി. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ തലകീഴായി പറന്നതും അന്നത്തെ സുപ്രധാന കാഴ്ചകളിലൊന്നായിരുന്നു. അവസാനത്തെ ബാന്‍ഡും പിന്നിട്ടതിന് ശേഷമാണ് പ്രസിഡന്റിന്റെ കുതിരവണ്ടി മൈതാനത്തേക്ക് പ്രവേശിച്ചത്. ശേഷം രാഷ്ട്രപതി ഭവനിലേക്ക് അദ്ദേഹം മടങ്ങി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും