ഹിന്ദു ദൈവങ്ങളുടെ ഫോട്ടോകൾ പുഴയിൽ എറിയുന്ന ദളിത് നേതാക്കൾ 
INDIA

'ഹിന്ദുമതം ദളിതര്‍ക്ക് അപമാനമല്ലാതെ മറ്റൊന്നും നല്‍കിയില്ല'; കര്‍ണാടകയില്‍ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിച്ച് ദളിതര്‍

വെബ് ഡെസ്ക്

2022ലും അനുഭവിക്കേണ്ടി വരുന്ന അയിത്തവും മാറ്റിനിര്‍ത്തലുകളും; ഹിന്ദുമതത്തിലെ അവഗണനയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഷൊരാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ദളിതര്‍; അസമത്വങ്ങള്‍ക്ക് മറുപടി നല്‍കി അവര്‍ ഹിന്ദുമതം തന്നെ ഉപേക്ഷിച്ചു. അംബേദ്കറിന്റെ പാതയിലേക്കായിരുന്നു അവരുടെ തിരിഞ്ഞുനടപ്പ്.

ഷൊരാപൂരില്‍ നിന്നുള്ള 457 ദളിതരാണ് കൂട്ടത്തോടെ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചത്. ജാതി വ്യവസ്ഥയെയും അസമത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന ഹിന്ദു മതത്തില്‍ തുടരാനില്ലെന്ന് അവര്‍ ഓരോരുത്തരും പ്രതിജ്ഞ എടുത്തതായി 'ദ പ്രിന്റ്' റിപ്പോര്‍ട്ട് ചെയ്തു. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച് 66 വര്‍ഷം തികയുന്നതിന്റെ തലേദിവസമായിരുന്നു ചടങ്ങ്. അബേദ്കറുടെ ചെറുമകളായ രമാ തെല്‍തുംബ്‌ഡെ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.

ഹിന്ദുമതം ദളിതര്‍ക്ക് അപമാനമല്ലാതെ മറ്റൊന്നും നല്‍കിയിട്ടില്ലെന്ന് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഗോള്‍ഡന്‍ കേവ് ബുദ്ധ ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറയുന്നു. കേവ് ബുദ്ധ ട്രസ്റ്റ് ഹിന്ദു ദൈവങ്ങളുടെ ഫോട്ടോകള്‍ നദിയിലേയ്ക്ക് എറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ദളിത് കുടുംബത്തിലെ ഒരു ബാലന്‍ ഹിന്ദു ദേവതയുടെ പ്രതിമയില്‍ തൊട്ടതിന് 60000 രൂപയാണ് പിഴ ചുമത്തിയത്.

ഇന്നും നിലനില്‍ക്കുന്ന അനാചാരങ്ങള്‍

കര്‍ണാടകയുടെ ഗ്രാമീണമേഖലയില്‍ ദളിത് വിവേചനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദളിതര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് മാറിയ ഷൊരാപൂര്‍ നിയമസഭാ മണ്ഡലം ഒരു പട്ടികവര്‍ഗ സംവരണ മണ്ഡലമാണ്. പക്ഷെ, ജാതി വിവേചനം അവിടെ വളരെ കൂടുതലാണ്. ഷൊരാപൂരില്‍ ദളിത് കുടുംബത്തിന് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ്. പോലീസ് ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്. കോലാര്‍ ജില്ലയിലും വിവാദമായൊരു സംഭവമുണ്ടായി. ദളിത് ബാലന്‍ ഹിന്ദു ദേവതയുടെ പ്രതിമയില്‍ തൊട്ടതിന് 60,000 രൂപയാണ് പിഴ ചുമത്തിയത്. കടുത്ത ദാരിദ്രവും അസമത്വവും നിലനില്‍ക്കുന്ന ഗ്രാമം കൂടിയാണ് ഷൊരാപൂര്‍. 50 ശതമാനത്തിന് താഴെയാണ് അവിടുത്തെ സാക്ഷരതാ നിരക്ക്.

ദളിത് മരണമുണ്ടായാല്‍ അതിന് സമീപ പ്രദേശത്ത് സവര്‍ണര്‍ നടത്തുന്ന ഹോട്ടലുകളെല്ലാം അടച്ചിടും എന്നതാണ് കര്‍ണാടക ഗ്രാമങ്ങളില്‍ കണ്ടുവരുന്ന വിചിത്രമായ കാര്യം. മരണവീട്ടിലെത്തുന്ന ദളിതര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുമോ എന്ന ഭയമാണ് സവര്‍ണരുടേത്. സ്കൂളിലും എന്തിന്, ഒരേ കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതില്‍ പോലും അയിത്തം നിലനില്‍ക്കുന്നു.

ഹിന്ദു മതത്തില്‍ ഇനിയും തുടരുന്നത് അബേദ്കറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മതം മാറിയവരുടെ കാഴ്ച്ചപ്പാട്

ബുദ്ധമതം സ്വീകരിക്കുന്നത് ഹിന്ദു മതത്തിനെതിരായ പ്രതിഷേധമായി അടയാളപ്പെടുത്തുമെന്ന് ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കാഞ്ച ഐലയ്യ പറയുന്നു. ബുദ്ധമതം സ്വീകരിച്ചെന്ന് കരുതി ദളിതരുടെ ജീവിതത്തില്‍ ഒരു തരത്തിലുള്ള പരിവര്‍ത്തനവും ഉണ്ടാകിനിടയില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ആര്‍എസ്എസും ബിജെപിയും ബുദ്ധമതത്തെ ഹിന്ദു മതത്തിന്റെ ഭാഗമായി കാണുന്നതിനാലാണ് പ്രതിഷേധവുമായി അവര്‍ രംഗത്തെത്താത്തത്. ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ ആയിരുന്നു പരിവര്‍ത്തനമെങ്കില്‍ കലാപം തന്നെ ഉണ്ടായേനെ എന്നും കാഞ്ച ഐലയ്യ വിശദീകരിക്കുന്നു.

1956 ഒക്ടോബര്‍ 14നാണ് അംബേദ്കര്‍ അനുയായികളോടൊപ്പം ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ വിമോചനത്തിന് മറ്റേത് മതത്തേക്കാളും നല്ലത് ബുദ്ധമതമാണെന്ന് അബേദ്കര്‍ തിരിച്ചറിയുകയായിരുന്നു. ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയെ ചെറുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും