INDIA

ഒരു മാസം, നാല് ആത്മഹത്യ; രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും വിദ്യാർഥി ജീവനൊടുക്കി

രണ്ട് ഐഐടി-ജെഇഇ വിദ്യാർഥികളും ഒരു നീറ്റ്-യുജി വിദ്യാർഥിയും ഉൾപ്പെടെ മൂന്ന് പേർ ഈ മാസമാദ്യം കോട്ട നഗരത്തിൽ ആത്മഹത്യ ചെയ്തിരുന്നു

വെബ് ഡെസ്ക്

രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥിയുടെ ആത്മഹത്യ. ബിഹാറിൽ നിന്നുള്ള ഐഐടി-ജെഇഇ വിദ്യാർഥിയെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വാല്മീകി പ്രസാദെന്ന വിദ്യാർഥിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹം ന്യൂ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണുള്ളത്. മാതാപിതാക്കൾ എത്തിയ ശേഷം പോസ്റ്റ്മാർട്ടം ചെയ്യും. ഒരു മാസത്തിനിടയില്‍ കോട്ടയില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ വിദ്യാർഥിയാണ് വാല്മീകി പ്രസാദ്.

കഴിഞ്ഞ അധ്യയന വർഷം മുതല്‍, ഐഐടി-ജെഇഇ പ്രവേശന പരീക്ഷയ്ക്കായി കോച്ചിങ് ഇന്സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുകയായിരുന്ന പതിനെട്ടുകാരന്‍, മഹാവീർ നഗർ പ്രദേശത്തെ പിജിയിലാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് വാല്മീകി പ്രസാദിനെ അവസാനമായി കണ്ടതെന്നും സംഭവം പുറത്തറിയുമ്പോള്‍ മുറിയില്‍ ഇരുമ്പുകമ്പിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നെന്നും മഹാവീർ നഗർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ പരംജീത് പട്ടേൽ പറഞ്ഞു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കാരണമെന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ഐഐടി-ജെഇഇ വിദ്യാർഥികളും ഒരു നീറ്റ്-യുജി വിദ്യാർഥിയും ഉൾപ്പെടെ മൂന്ന് പേർ ഈ മാസമാദ്യം കോട്ട നഗരത്തിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെ, ജനുവരി മുതൽ കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 20 ആയി. കഴിഞ്ഞ വർഷവും 15 വിദ്യാർഥികൾ കോച്ചിങ് ഹബ്ബായ കോട്ടയിൽ ആത്മഹത്യ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ