INDIA

ചൂട് കൂടും; നാല് സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പ്

പശ്ചിമബംഗാല്‍ , ഒഡീഷ, ആന്ധ്രാപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കടുത്ത ചൂട് അടുഭവപ്പെടുമെന്നും കാലാസ്ഥാ വകുപ്പ് അറിയിച്ചു

വെബ് ഡെസ്ക്

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് സംസ്ഥാനങ്ങള്‍ക്ക് മുന്നറിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പശ്ചിമബംഗാല്‍ , ഒഡീഷ, ആന്ധ്രാപ്രദേശ്, ബീഹര്‍ എന്നീ സംസ്ഥാനങ്ങള്‍, ഗംഗാനനദിയുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്നും കാലാസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഉഷ്ണ തരംഗമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ഗംഗാനദിയോട് ചേര്‍ന്ന് പശ്ചിമ ബംഗാളിന്റെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 17 വരെയും, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ഏപ്രില്‍ പതിനഞ്ച് വരെയും, ബീഹാറില്‍ ഏപ്രില്‍ 15 മുതല്‍ 17 വരെയും ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഏപ്രില്‍ മുതല്‍ ജൂണ്‍വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂട് വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി

ഏപ്രില്‍ മുതല്‍ ജൂണ്‍വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പതിവിന് വിപരീതമായി ചൂട് വര്‍ധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കൂടാതെ ബിഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവയുടെ ചില ഭാഗങ്ങളില്‍ ഏപ്രില്‍ 20 നും ഏപ്രില്‍ 26 നും ഇടയില്‍ ചില ദിവസങ്ങളില്‍ ഉഷ്ണതരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

മധ്യ-വടക്കന്‍ ഉപദ്വീപ് എന്നിവിടങ്ങളിലെ ഏറ്റവും കൂടിയ താപനില ഇപ്പോള്‍ 40 മുതല്‍ 42ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും പശ്ചിമ ബംഗാള്‍, സിക്കിം, ഒഡീഷ, തീരദേശ ആന്ധ്രാപ്രദേശ്, കേരളം എന്നിവിടങ്ങളിലും സാധാരണ താപനിലയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് വരെ താപനില കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

1901 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഉഷ്ണതരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2023 ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ചില്‍ ലഭിച്ച മഴ ഒരു പരിധിവരെ ചൂടിനെ നിയന്ത്രണത്തിലാക്കി. 121 വര്‍ഷത്തിന് ശേഷം 2022ലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. 1901 ന് ശേഷം അനുഭവപ്പെടുന്ന മൂന്നാമത്തെ ഉയര്‍ന്ന ഉഷ്ണ തരംഗമാണ് ഏപ്രിലില്‍ അനുഭവപ്പെടുന്നത്. ഇന്ത്യയില്‍ ഏകദേശം 75 ശതമാനം ആളുകളെ ഉയര്‍ന്ന താപനിലയുടെ കെടുതികള്‍ അനുഭവിക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സമതലങ്ങളില്‍ രേഖപ്പെടുത്തുന്ന കുറഞ്ഞ താപനില 40 ഡിഗ്രി സെല്‍ഷ്യസും, തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസും, മലയോരങ്ങളില്‍ കുറഞ്ഞത് 30 ഡിഗ്രി സെല്‍ഷ്യസുമാണ്.

സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ മുന്നറിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രില്‍ 14ന് തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വരുപ്പിന്റെ പ്രവചനം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍