INDIA

‘ജയ് ശ്രീറാം’ വിളികളുമായി സുവിശേഷ വിരോധികൾ; ബിഹാറിൽ മലയാളി പാസ്റ്ററെ ക്രൂരമായി മർദിച്ചു, ആരാധന തടസപ്പെടുത്തി

വെബ് ഡെസ്ക്

ബിഹാറിലെ ജമൂവി ജില്ലയിൽ സുവിശേഷ പ്രവർത്തകനായ മലയാളി പാസ്റ്റർ സി പി സണ്ണിക്കു നേരേ ആക്രമണം. മൂന്നിന് സിക്കൻന്ധ്ര ഗ്രാമത്തിൽ ആരാധന നടന്നുകൊണ്ടിരിക്കെ ‘ജയ് ശ്രീറാം’ വിളിച്ചുകൊണ്ട് എത്തിയ ഒരുകൂട്ടം ആളുകൾ ആരാധന തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയുമായിരുന്നു. പാസ്റ്റർ സണ്ണിയെയും കൂടെയുള്ള വിശ്വാസിയായ യുവാവിനെയും സംഘം മർദിക്കുകയും തെരുവിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

തലയ്ക്കും പുറത്തുമൊക്കെ ഒന്നിലധികം പേർ ചേർന്ന് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതെല്ലാം ദൃശ്യങ്ങളിൽ വ്യക്തം. അക്രമികൾ കൊന്നുകളയുമെന്ന് ആക്രോശിച്ച് വഴിയിലൂടെ നടത്തികൊണ്ടുപോകുന്നതിനിടെ പോലീസ് എത്തി പാസ്റ്ററെയും യുവാവിനെയും രക്ഷപ്പെടുത്തുകയായിരുന്നു.

പാസ്റ്റർ സണ്ണി 29 വർഷമായി വടക്കേ ഇന്ത്യയിൽ മിഷണറിയാണ്. ഐപിസി വൈക്കം സെന്റർ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ എം എം പീറ്ററിന്റെ മകനാണ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും