INDIA

കോയമ്പത്തൂർ സ്‌ഫോടനം: എൻഐഎ റെയ്ഡില്‍ ബോംബ് നിർമാണ സാമഗ്രികള്‍ പിടിച്ചെടുത്തു

വെബ് ഡെസ്ക്

കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ റെയ്ഡില്‍ ബോംബ് നിർമാണ സാമഗ്രികള്‍ പിടിച്ചെടുത്തു. കാർ ഉടമയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

മുബീന്റെ വീട്ടുപരിസരത്ത് എൻഐഎ സംഘം നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, ക്രാക്കർ ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ അടക്കം 109 ഓളം സാധനങ്ങളാണ് കണ്ടെത്തിയത്. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ചും ജിഹാദിനെക്കുറിച്ചുമുള്ള വിശദാംശങ്ങളടങ്ങിയ പുസ്തകങ്ങളും സംഘം കണ്ടെത്തിയതായും എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഫോടനത്തിന് പിന്നില്‍ അന്തർ സംസ്ഥാന, രാജ്യാന്തര ബന്ധമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ വിഭാഗം ഉത്തരവിറക്കിയതിനെ തുടർന്നാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

സംഭവത്തില്‍ ആറുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇവർക്കതരിരെ യുഎപിഎയും ചുമത്തി. ഒക്ടോബർ 23നാണ് കോയമ്പത്തൂർ ഉക്കടം കോട്ടമേടിലെ ഈശ്വരൻ കോവിൽ വീഥിയിലെ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം കാർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കാർ ഡ്രൈവറായിരുന്ന ഉക്കടം ജിഎം നഗർ ജമേഷ മുബിൻ കൊല്ലപ്പെട്ടിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ മുബിനെ 2019ൽ തീവ്രവാദ ബന്ധത്തിന്റെ പേരിൽ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട് .

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?