INDIA

രാജ്യത്ത് ജെഎന്‍1 കേസുകളില്‍ വര്‍ധന; കൊച്ചിയില്‍ പനിബാധിതരില്‍ 30 ശതമാനം പേര്‍ക്കും കോവിഡ്

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ കുറവായിരുന്നെങ്കിലും ഡിസംബർ ആറിന് ഇത് കുത്തനെ ഉയർന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 115 ൽ നിന്ന് 614 ആയി

വെബ് ഡെസ്ക്

കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ജാർഖണ്ഡ്, കർണാടക എന്നിവയുൾപ്പടെ സംസ്ഥാനങ്ങളിലാണ് നിരക്ക് വർധിച്ചിട്ടുള്ളത്. നിലവിൽ കോവിഡ് ക്ലസ്റ്ററുകളില്ലെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ മുന്നറിയിപ്പിലാണ് കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

“വേരിയന്റ് നിലവിൽ തീവ്രമായ ശാസ്ത്രീയ പരിശോധനയിലാണ്. പക്ഷേ ഇപ്പോൾ ആശങ്കപ്പെടേണ്ടതില്ല. JN.1 കേസുകൾ കൂടുതൽ അപകടകരമല്ല. ഇത് ബാധിച്ച ആളുകൾ എല്ലാം തന്നെ സങ്കീർണതകളില്ലാതെ സുഖം പ്രാപിച്ചിട്ടുണ്ട്,” മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ JN.1 ന്റെ 21 കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും രോഗബാധിതരിൽ ഏകദേശം 91%-92% പേർ വീട്ടിലുള്ള ചികിത്സയാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്നും നീതി ആയോഗ് അംഗം വി.കെ. പോൾ അറിയിച്ചു.

“കോവിഡ്-19 ഉപ-വേരിയന്റ് JN.1 ന്റെ 19 കേസുകൾ ഗോവയിലും കേരളത്തിലും മഹാരാഷ്ട്രയിലും ഓരോന്നും കണ്ടെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, COVID-19 മായി ബന്ധപ്പെട്ട 16 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, മരിച്ചവരിൽ പലർക്കും ഗുരുതരമായ മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നു, ”ഡോ. പോൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, ആഗോള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ സജീവമായ കോവിഡ് കേസുകൾ കുറവായിരുന്നെങ്കിലും ഡിസംബർ 6 ന് ഇത് കുത്തനെ ഉയർന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം 115 ൽ നിന്ന് 614 ആയി. 92.8% ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത് മൂലം രോഗം വേഗത്തിൽ പടരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കൊച്ചിയിൽ പനി ബാധിച്ച് ചികിത്സ തേടുന്ന രോഗികളിൽ 30 ശതമാനം പേരും കോവിഡ് ബാധിതരാണെന്ന് നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ ഡോ രാജീവ് ജയദേവൻ പറഞ്ഞു. ഇത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ആവർത്തിച്ചേക്കാം. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡിനെ മറ്റ് സാധാരണ രോഗങ്ങൾ പോലെ തള്ളിക്കളയുന്നതിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മറ്റ് രോഗബാധിതരായ ആളുകൾക്ക് ജീവൻ ഭീഷണിയുണ്ടാക്കുന്നത് മാത്രമല്ല, രോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ, ഹൃദയാഘാതം, സ്ട്രോക്ക്, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യതകൾ വർധിച്ച് വരുന്നു എന്നും ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തരംഗം മുതൽ കോവിഡിനെ അകറ്റി നിർത്താൻ വാക്‌സിനുകൾ സഹായിച്ചിട്ടുണ്ടെങ്കിലും, എന്നാൽ ഒരു വേരിയന്റ് ഗണ്യമായി മാറുമ്പോൾ ഇക്കാര്യത്തിലും ആശങ്കകൾ നിലനിൽക്കുന്നതായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം