INDIA

മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആയുധപ്പുരയില്‍ അതിക്രമിച്ച് കടന്നു; തോക്കുകളും ഗ്രനേഡുകളും കൊള്ളയടിച്ചു

ബിഷ്ണുപൂര്‍ ജില്ലയിലെ നരന്‍സീനയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാം ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) ആസ്ഥാനത്താണ് സംഭവം

വെബ് ഡെസ്ക്

വംശീയ സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ അക്രമികള്‍ സുരക്ഷാസേനയുടെ ആസ്ഥാനത്ത് അതിക്രമിച്ച് കടന്ന് തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങള്‍ കടത്തിയതായി റിപ്പോര്‍ട്ട്. അക്രമകാരികള്‍ പോലീസിന്റെ ആയുധപ്പുരയില്‍ നിന്ന് എകെ, ഖട്ടക് സീരിസുകളിലുള്ള റൈഫിളുകളും 19,000 ബുള്ളറ്റുകളും തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ബിഷ്ണുപൂര്‍ ജില്ലയിലെ നരന്‍സീനയില്‍ സ്ഥിതി ചെയ്യുന്ന രണ്ടാം ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ (ഐആര്‍ബി) ആസ്ഥാനത്താണ്.

വിവിധ റേഞ്ചുകളിലുള്ള 19,000-ലധികം റൗണ്ട് ബുള്ളറ്റുകള്‍, ഒരു എകെ സീരിസ് റൈഫിള്‍, മൂന്ന് ഖട്ടക് റൈഫിളുകള്‍, 195 സെല്‍ഫ് ലോഡിങ് റൈഫിളുകള്‍, അഞ്ച് എം പി-5 തോക്കുകള്‍, 16, 9 എംഎം പിസ്റ്റളുകള്‍, 25 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, 21 കാര്‍ബൈനുകള്‍, 124 ഹാന്‍ഡ് ഗ്രനേഡുകളും അക്രമികൾ കൊള്ളയടിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലസ്ഥാനമായ തലസ്ഥാനമായ ഇംഫാലിൽ സ്ഥിതി ചെയ്യുന്ന രണ്ട് ആയുധപ്പുരകള്‍ കൊള്ളയടിക്കാന്‍ ഇരുവിഭാഗവും ശ്രമിച്ചിരുന്നുവെങ്കിലും ശ്രമം പരാജയപ്പെട്ടതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മണിപ്പൂരില്‍ കൊല്ലപ്പെട്ട 35 കുകി വിഭാഗക്കാരുടെ ശവസംസ്‌കാരം ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ വീണ്ടും സംഘര്‍ഷം ആരംഭിച്ചു. മെയ്തി വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ അതിര്‍ത്തിയായ ബൊല്‍ജാങ്ങിലായിരുന്നു കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്. ജില്ലയിലെ കാങ്വായ്, ഫൗഗക്ചാവോ പ്രദേശങ്ങളില്‍ സൈന്യവും ആര്‍എഎഫ് ഉദ്യോഗസ്ഥരും കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ 25ലധികം പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

മെയ് മൂന്നിന് ആരംഭിച്ച വംശീയ സംഘര്‍ഷത്തില്‍ ഇതുവരെ 160ല്‍ അധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. നൂറുകണക്കിനാളുകൾക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ ചുട്ടെരിക്കപ്പെട്ടു. പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആയുധങ്ങള്‍ കൊള്ളയടിക്കുന്നതും തുടര്‍ക്കഥയാണ്. മണിപ്പൂര്‍ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തികള്‍ ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. നാഗകളും കുക്കികളും വരുന്ന 40 ശതമാനത്തിലധികം ജനങ്ങള്‍ മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ