INDIA

ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍;'യമ്മോ' ഐസ്‌ക്രീമിനെതിരെ മലാഡ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചു

ഇരുപത്തിയേഴുകാരനായ ഓര്‍ലെം ബ്രെന്ദം സെറാവോയ്ക്കാണ് അറപ്പുളവാക്കുന്ന ഈ അനുഭവം ഉണ്ടായത്

വെബ് ഡെസ്ക്

ഓണ്‍ലൈന്‍ ആയി യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തി. മുംബൈയിലെ മലാഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മലാഡ് സ്വദേശിയായ യുവതി തന്റെ സഹോദരന് വേണ്ടി 'യമ്മോ' എന്ന ഐസ്‌ക്രീം ബ്രാന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലാണ് മനുഷ്യ വിരല്‍ കണ്ടെത്തിയത്.

ഇരുപത്തിയേഴുകാരനായ ഓര്‍ലെം ബ്രെന്ദം സെറാവോയ്ക്കാണ് അറപ്പുളവാക്കുന്ന ഈ അനുഭവം ഉണ്ടായത്. തന്റെ സഹോദരി ഓര്‍ഡര്‍ ചെയ്ത് നല്‍കിയ ബട്ടര്‍ സ്‌കോച്ച് ഫ്‌ളേവറിലുള്ള കോണ്‍ ഐസ്‌ക്രീം കഴിച്ചു തുടങ്ങിയതിനു ശേഷമാണ് മനുഷ്യ വിരലിന്റെ സാനിധ്യം അദ്ദേഹം തിരിച്ചറിഞ്ഞത്. സെറാവോയുടെ സഹോദരി ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ ഐസ്‌ക്രീമില്‍ കണ്ടെത്തിയത് മനുഷ്യ വിരല്‍ തന്നെ എന്നാണ് കണ്ടെത്തല്‍.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് എടുത്തിരിക്കുന്നതെന്നും ഐസ്‌ക്രീമിന്റെ നിര്‍മാണ കമ്പനി ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ