INDIA

കർണാടകയ്ക്കുപിന്നാലെ ത്രിപുരയിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾക്ക് വിലക്ക്; ചോദ്യം ചെയ്ത വിദ്യാർഥിക്ക് ക്രൂരമർദനം

വിദ്യാർഥിയെ സ്‌കൂളിന് മുന്നിൽ വച്ച് മർദിച്ചപ്പോൾ പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർ സ്‌കൂളിലുണ്ടായിരുന്നെങ്കിലും ആരും തടയാനെത്തിയില്ല

വെബ് ഡെസ്ക്

ത്രിപുരയിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ മുസ്ലിം പെൺകുട്ടികളെ ഒരു സംഘം ആളുകൾ തടഞ്ഞു. വിലക്ക് ചോദ്യം ചെയ്ത പത്താം ക്ലാസ് വിദ്യാർഥിയായ മുസ്ലിം ആൺകുട്ടിക്ക് മർദനമേറ്റു.

സെപാഹിജല ജില്ലയിലെ കരൈമുറ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. അലിയാജ് സർക്കാർ സുമൻ എന്ന പതിനാറുകാരനാണ് സ്കൂളിന് പുറത്തുവച്ച് മർദനമേറ്റത്.

വിദ്യാർഥിയെ സ്‌കൂളിന് മുന്നിൽ വച്ച് വലിച്ചിഴച്ച് മർദിച്ചപ്പോൾ പ്രധാനാധ്യാപകൻ ഉൾപ്പെടെയുള്ളവർ സ്‌കൂളിലുണ്ടായിരുന്നെങ്കിലും അതിക്രമം തടയാൻ ആരും എത്തിയില്ല. അക്രമികൾ പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ റോഡ് ഉപരോധിച്ചു.

സംഭവം നടക്കുന്നതിന് ഒരാഴ്ച മുൻപ് വിശ്വഹിന്ദു പരിഷത്തുമായി ബന്ധപ്പെട്ട പൂർവ വിദ്യാർഥി സംഘം സ്‌കൂളിലെത്തി പ്രധാനാധ്യാപകനായ പ്രിയതോഷ് നന്ദിയെ കണ്ടിരുന്നു. മുസ്ലീം പെൺകുട്ടികളെ ഹിജാബ് ധരിച്ച് സ്‌കൂളിൽ പ്രവേശിപ്പിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. സർക്കാർ നിർദേശിച്ചിട്ടുള്ള യൂണിഫോം സ്‌കൂളിൽ പാലിക്കുന്നില്ലെന്നും അതിനാൽ ഹിജാബ് നിരോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന്, സർക്കാരിൽനിന്ന് പ്രത്യേക അനുവാദം ലഭിച്ചിട്ടില്ലാത്തതിനാൽ ഹിജാബ് ധരിച്ച് വരരുതെന്ന് വിദ്യാർഥികൾക്ക് പ്രധാനാധ്യാപകൻ നിർദേശം നൽകി.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇവിടെ കനത്ത സുരക്ഷാ വലയം പോലീസ് ഒരുക്കിയിട്ടുണ്ട്. സ്ഥിഗതികൾ വഷളാകാതെ ഇരിക്കാൻ മുൻകരുതൽ നടപടിയെന്നോണം സ്‌കൂളിലെ ക്ലാസുകൾ നിർത്തിവച്ചിരിക്കുകയാണ്.

എന്നാൽ ഇത് വർഗീയ പ്രശ്‌നമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി