പുതിയ സ്കീം പ്രകാരം ആദായ നികുതി ഇളവിന് കുറഞ്ഞ പരിധി 5 ലക്ഷത്തില്‍ നിന്ന് 7 ലക്ഷമാക്കി ഉയര്‍ത്തി ബജറ്റ് പ്രഖ്യാപനം. വാര്‍ഷിക വരുമാനം 7 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ഇളവുകളുടെ അടിസ്ഥാനത്തില്‍ നികുതി നല്‍കേണ്ടി വരില്ല. പുതിയ സ്കീമിലേക്ക് മാറിയവരുടെ നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. പഴയ സ്കീമിന്റെ നികുതി സ്ലാബുകളില്‍ മാറ്റമില്ല. പഴയ നികുതിഘടനയിലേക്ക് മാറാനുള്ള ഓപ്ഷൻ നൽകാത്തവരെല്ലാം പുതിയ നികുതി ഘടനയിലേക്ക് മാറും.
ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. ഒൻപത് ലക്ഷം വരെ വരുമാനമുള്ളവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി.15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടയ്ക്കണം. നികുതി ഇളവ് ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസമാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
പുതിയ നികുതി സ്ലാബ് ഇങ്ങനെ
0-3 ലക്ഷം വരെ- നികുതിയില്ല
3 - 6 ലക്ഷം വരെ – 5%
6 - 9 ലക്ഷം വരെ– 10%
9 -12 ലക്ഷം വരെ– 15%
12-15 ലക്ഷം വരെ - 20%
15 ലക്ഷത്തിന് മുകളില്‍ - 30%