INDIA

'കണ്ടന്റ് നീക്കം ചെയ്യണം'; 10 വര്‍ഷത്തിനിടയില്‍ ഇന്ത്യ ഗൂഗിളിനയച്ചത് 20,000 അഭ്യര്‍ത്ഥനകള്‍, ആഗോളപട്ടികയില്‍ മൂന്നാമത്

വെബ് ഡെസ്ക്

ഗൂഗിള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കണ്ടന്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 20,000 അപേക്ഷകളാണ് കണ്ടന്റ് നീക്കം ചെയ്യാനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് ഗൂഗിളിന് ലഭിച്ചത്. ഒരു ദിവസം അഞ്ച് അപേക്ഷകള്‍ വീതമാണ് ഇന്ത്യ ഗൂഗിളിന് അയച്ചതെന്ന് നെതര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി സര്‍വീസ് ആന്‍ഡ് വിപിഎന്‍ കമ്പനിയായ സര്‍ഫ്ഷാര്‍ക് അറിയിച്ചു.

ഏറ്റവും കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ ലഭിച്ചത് റഷ്യയില്‍ നിന്നുമാണ്. 2.15 ലക്ഷം അഭ്യര്‍ത്ഥനകളാണ് പത്തുവര്‍ഷത്തിനുള്ളില്‍ ഗൂഗിളിന് ലഭിച്ചത്. രണ്ടാമത് തെക്കന്‍ കൊറിയയാണ്. ആഗോളതലത്തില്‍ ഉള്ളടക്കം നീക്കം ചെയ്യാനുള്ള കാരണങ്ങളില്‍ പ്രാദേശിക നിയമങ്ങളുടെയും കോടതി നിര്‍ദേശങ്ങളുടെയും ലംഘനങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

ഡാറ്റാ ചോര്‍ച്ച കണ്ടെത്തല്‍, പേഴ്‌സണല്‍ ഡാറ്റ റിമൂവല്‍ ടൂള്‍സ് എന്നീ സേവനങ്ങളും സര്‍ഫ്ഷാര്‍ക് നല്‍കുന്നുണ്ട്. 2013-നും 2022-നും ഇടയില്‍ 150 രാജ്യങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ വിലയിരുത്തിയാണ് സര്‍ഫ്ഷാര്‍ക് പഠനം നടത്തിയത്. അപകീര്‍ത്തിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ പേരും കണ്ടന്റ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഭരണകൂടങ്ങള്‍ അഭിപ്രായ പ്രകടനങ്ങള്‍ വിലക്കുന്ന ആഗോള പ്രവണത വര്‍ധിച്ചുവരുന്നതായും കഴിഞ്ഞമാസം പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

150 രാജ്യങ്ങളില്‍ നിന്ന് ഈ കാലയളവില്‍ 3.5 ലക്ഷത്തില്‍ കൂടുതല്‍ കണ്ടന്റ് നീക്കം ചെയ്യുന്നതിനായുള്ള അപേക്ഷ ഗൂഗിളിന് ലഭിച്ചു. റഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യ, തുര്‍ക്കി, ബ്രസീല്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് 85 ശതമാനം ആവശ്യവും ലഭിച്ചത്. പ്രതിവര്‍ഷം ഒരു ലക്ഷത്തിന് അടുത്ത് അപേക്ഷകളാണ് ഗൂഗിളിന് ലഭിക്കുന്നത്. ഒരു അപേക്ഷയില്‍ തന്നെ ഒന്നിലധികം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും ലഭിക്കാറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗൂഗിള്‍ സേവനങ്ങളില്‍ നിന്ന് കണ്ടന്റ് നീക്കം ചെയ്യാനായി സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ലഭിക്കുന്ന അപേക്ഷകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തല്‍, സ്വകാര്യത അല്ലെങ്കില്‍ പകര്‍പ്പവകാശ നിയമങ്ങള്‍ എന്നിവ ഉദ്ധരിച്ച് രാഷ്ട്രീയ ഉള്ളടക്കം നീക്കം ചെയ്യാനാണ് സര്‍ക്കാരുകള്‍ പലപ്പോഴും ഗൂഗിളിനോട് ആവശ്യപ്പെട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും