INDIA

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനിച്ച് 'ഇന്ത്യ' സഖ്യം

വെബ് ഡെസ്ക്

രാഹുല്‍ ഗാന്ധിയെ ലോക്‌സഭ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് ഇന്ത്യ സഖ്യം. ന്യൂഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഹുല്‍ പ്രതിപക്ഷ നേതാവാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി മുന്നണി യേഗം തിരഞ്ഞെടുത്തത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബിന് കത്ത് നല്‍കി. നേരത്തെ, രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ലോക്‌സഭകക്ഷി നേതാവായി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തിരുന്നു.

രാഹുല്‍ ഗാന്ധി ആദ്യമായാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തുന്നത്. 2014-ലും 2019-ലും സീറ്റെണ്ണം ഗണ്യമായി കുറഞ്ഞ കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചിരുന്നില്ല. പത്ത് ശതമാനത്തില്‍ കൂടുതല്‍ സീറ്റില്ലാത്ത പാര്‍ട്ടിക്ക് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാത്തത് കൊണ്ടായിരുന്നു ഇത്. 2014-ല്‍ സോണിയാ ഗാന്ധിയും 2019-ല്‍ അധിര്‍ രഞ്ജന്‍ ചൗധരിയുമായിരുന്നു കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്.

രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്നാണ് ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളെ പോലെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യാനെത്തിയ രാഹുലിനെ വലിയ ആവേശത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദ്, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി. രാഹുലിന്റെ സത്യപ്രതിജ്ഞ വേളയില്‍, പ്രതിപക്ഷ എംപിമാര്‍ ജയ് ഇന്ത്യ, ഭാരത് ജോഡോ തുടങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?