INDIA

'അർണാബും നവികയും ഉൾപ്പെടെ 14 പേർ'; ബഹിഷ്കരിക്കുന്ന അവതാരകരുടെ പട്ടിക പരസ്യപ്പെടുത്തി ഇന്ത്യ മുന്നണി

14 അവതാരകര്‍ അവതരിപ്പിക്കുന്ന പരിപാടികളില്‍ ഇന്ത്യ സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല

വെബ് ഡെസ്ക്

വാർത്തകൾ ബിജെപിക്ക് അനുകൂലമായി ഏകപക്ഷീയമായി കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച് 14 അവതാരകരെ 'ഇന്ത്യ' സഖ്യം ബഹിഷ്കരിക്കാൻ തീരുമാനിച്ചു. 14 പേരുടേയും പട്ടിക മുന്നണി ഇന്ന് പ്രസിദ്ധീകരിച്ചു. അർണാബ് ഗോസ്വാമി, നവിക കുമാർ ഉൾപ്പെടെ ഒൻപത് ചാനലുകളിലെ 14 പേരെയാണ് ബഹിഷ്കരിച്ചത്. ഈ അവതാരകര്‍ നയിക്കുന്ന ചർച്ചകളിലോ വാർത്താപരിപാടികളിലോ 'ഇന്ത്യ' സഖ്യത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല.

റിപ്പബ്ലിക് ഭാരതിന്റെ അര്‍ണാബ് ഗോസ്വാമി, ടൈംസ് നൗ നവഭാരതിലെ നവിക കുമാര്‍, സുശാന്ത് സിന്‍ഹ, ന്യൂസ് 18 ലെ അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, ഭാരത് എക്സ്പ്രസിന്റെ അദിതി ത്യാഗി, ഡിഡി ന്യൂസിലെ അശോക് ശ്രീവാസ്തവ്, ആജ് തക്കിലെ സുധീര്‍ ചൗധരി, ചിത്രാ ത്രിപാഠി, ഭാരത്24 ലെ റൂബിക ലിയാഖത്ത്, ഇന്ത്യ ടുഡേയിലെ ഗൗരവ് സാവന്ത്, ശിവ് അരൂര്‍, ഇന്ത്യ ടിവിയിലെ പ്രാചി പരാശര്‍, എന്നിവരൊണ് സഖ്യം ബഹിഷ്‌കരിക്കുക.

സെപ്തംബര്‍ 13ന് ചേര്‍ന്ന സഖ്യത്തിന്റെ ആദ്യ ഏകോപന സമിതി യോഗിലാണ് വാര്‍ത്താ ചാനല്‍ അവതാരകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനമായത്. പൊതു താത്പര്യമുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയത കലര്‍ന്ന വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് പ്രതിപക്ഷ സഖ്യത്തിന്റെ മീഡിയ കമ്മിറ്റി പറയുന്നു. ബഹിഷ്കരിക്കുന്ന അവതാരകരെ കുറച്ച് മാസങ്ങളില്‍ മീഡിയ കമ്മിറ്റി നിരീക്ഷിക്കും. അവതരണരീതി മെച്ചപ്പെട്ടാല്‍ ബഹിഷ്കരണം പിൻവലിക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി