വിക്രം മിസ്രി 
INDIA

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണ; നിയന്ത്രണ രേഖയിൽനിന്ന് സൈന്യത്തെ പിൻവലിക്കും, പട്രോളിങ് പുനഃരാരംഭിക്കും

ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ പട്രോളിങ് പുനഃരാരംഭിക്കും

വെബ് ഡെസ്ക്

വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനയുമായി ധാരണയിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയം. പട്രോളിങ് അടക്കം വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ഒത്തുതീർപ്പിൽ എത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇന്ത്യ-ചൈന നിയന്ത്രണരേഖയിൽ പട്രോളിങ് പുനഃരാരംഭിക്കുമെന്നും വിക്രം മിസ്രി പറഞ്ഞു.

ധാരണ പ്രകാരം യഥാർഥ നിയന്ത്രണ രേഖയിൽനിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിക്കും. മേഖലയിൽ ഇരു രാജ്യങ്ങളും പട്രോളിങ് നടത്താനും ധാരണയായിട്ടുണ്ടെന്ന് മിസ്രി വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ സൈനിക സാന്നിധ്യം കുറയ്ക്കുന്നതിന് ഇത് വഴിവെക്കും. ദെപ്സാങ്, ഡെംചോക്ക് മേഖലകളിലെ പട്രോളിങ് പുനരാരംഭിക്കുന്ന കാര്യത്തിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. 2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷമുള്ള തർക്കമാണ് ഇന്ത്യയും ചൈനയും പരിഹരിച്ചത്.

അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏതാനും ആഴ്ചകളായി ഇന്ത്യയും ചൈനയും ചർച്ച നടത്തിവരികയായിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ റഷ്യയിൽ നടന്ന കൂടിക്കാഴ്ചയിൽ ധാരണയായതായും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സെയ്ന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കുന്ന ബ്രിക്സ്‌ അംഗരാജ്യങ്ങളിലെ സുരക്ഷാകാര്യനേതാക്കളുടെ യോഗത്തിനിടെയാണ് ഇരുവരും തമ്മിൽ കണ്ടത്.

2020 ജൂണിൽ ലഡാക്കിലെ ​ഗാൽവൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ മരിച്ചിരുന്നു. നിരവധി ചൈനീസ് സൈനികർ മരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വഷളായിരുന്നു. ഈ വിഷയത്തിലാണ് ഇന്ത്യയും ചൈനയും ഇപ്പോൾ ധാരണയിൽ എത്തിയിട്ടുള്ളത്.

നാളെയും മറ്റന്നാളുമായി റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യക്ക് തിരിക്കുന്നതിന് തൊട്ടുമുന്‍പാണ് നിർണായക നീക്കം. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ചിൻ പിങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ട്. 'ആഗോള വികസനത്തിനും സുരക്ഷയ്ക്കും വേണ്ടി ബഹുരാഷ്ട്രവാദത്തെ ശക്തിപ്പെടുത്തൽ' എന്ന പ്രമേയത്തിലാണ് ഖസാനിൽ ഉച്ചകോടി നടക്കുന്നത്. 16-ാം ബ്രിക്സ് ഉച്ചകോടി റഷ്യയിലെ കസാനിൽ ചൊവ്വാഴ്ച ആരംഭിക്കും. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി