INDIA

നുറുക്ക് അരി കയറ്റുമതി നിരോധിച്ച് കേന്ദ്രം; ആഭ്യന്തര ലഭ്യത ഉറപ്പാക്കാന്‍ നീക്കം

വെബ് ഡെസ്ക്

നുറുക്ക് അരി കയറ്റുമതി നിരോധിച്ച് ഇന്ത്യ. ആഭ്യന്തര വിപണയില്‍ അരി ലഭ്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം. ബസുമതി ഇതര അരികളുടെ കയറ്റുമതിക്ക് 20 ശതമാനം തീരുവ ചുമത്തിയതിന് പിന്നാലെയാണ് പുതിയ നടപടി.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചതായി അറിയിച്ചത്. ഇന്ന് മുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍ വരും. 2015- 2020 വരെയുള്ള വിദേശ വ്യാപാര നയത്തിലെ വ്യവസ്ഥകള്‍ പുതിയ വിജ്ഞാപനത്തിന് ബാധകമല്ല. വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ വഴിയുള്ള അരി വിതരണത്തിന് കേന്ദ്രം പ്രതിവര്‍ഷം 2700 കോടി രൂപ ചെലവഴിക്കാനും ധാരണയായി.

കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നെല്‍കൃഷിയില്‍ ഇടിവുണ്ടായതിനാല്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്‌റെ ഭാഗമായാണ് ബസുമതി ഒഴികെയുള്ള അരികളുടെ കയറ്റുമതിക്ക് 20 ശതമാനം അധിക തീരുവ ചുമത്തിയത്.

ആഗോള തലത്തില്‍ അരി കയറ്റുമതിയുടെ 40 ശതമാനവും നടക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ ആറിലൊന്നായ 22 ദശലക്ഷം ടണ്‍ അരിയാണ് 2021-22 ല്‍ ഇന്ത്യ കയറ്റുമതി ചെയ്തത്

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?