INDIA

എല്‍എസിയില്‍ സൈനിക പിന്മാറ്റം അവസാന ഘട്ടത്തില്‍; പട്രോളിങ് ഈ വാരം പുനഃരാരംഭിക്കുമെന്ന് ഇന്ത്യ

2020 ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മേഖലയില്‍ ഇരു സൈന്യവും പട്രോളിങ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്

വെബ് ഡെസ്ക്

ഇന്ത്യയുടെയും ചൈനയുടെയുൃം അതിര്‍ത്തി വേര്‍തിരിക്കുന്ന യഥാര്‍ഥ നിയന്ത്രണരേഖയില്‍(എല്‍എസി) ഈ വാരം തന്നെ പെട്രോളിങ് പുനഃരാരംഭിക്കുമെന്ന് ഇന്ത്യന്‍ സൈന്യം. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം എല്‍എസിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളുഗ തീരുമാനിച്ചിരുന്നു. പിന്നാലെ ആരംഭിച്ച സേനാ പിന്മാറ്റം അവസാനഘട്ടത്തിലാണെന്നും ഉടന്‍ പട്രോളിങ് പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ സൈനിക വക്താവ് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

2020 ഗല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് മേഖലയില്‍ ഇരു സൈന്യവും പട്രോളിങ് പുനഃരാരംഭിക്കാന്‍ ഒരുങ്ങുന്നത്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സൈനിക പിന്മാറ്റം ഏറെക്കുറേ പൂര്‍ത്തിയായിക്കഴിഞ്ഞു. അതിര്‍ത്തിയുടെ ഇരുഭാഗത്തുമായുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ മാത്രമാണ് ശേഷിക്കുന്നത്. ഇത് നാളെയോടെ പൂര്‍ത്തിയാകുമെന്നും അനൗഇദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മേഖലയില്‍ നിന്ന് സൈന്യം പിന്മാറിയെന്നും നിര്‍മാണപ്രവൃത്തികള്‍ പൊളിച്ചു നീക്കിയെന്നും ഇരു സൈനിക വൃത്തങ്ങളും ഒക്‌ടോബര്‍ 30-ന് സംയുക്തമായി പരിശോധന നടത്തി സ്ഥിരീകരിക്കും. ഇതിനു ശേഷം 31-ന് പട്രോളിങ് പുനഃരാരംഭിക്കാനാണ് നീക്കം. കിഴക്കന്‍ ലഡാക്കിലെ ഡെംചോക്കിനും ഡെപ്‌സാങ്ങിനും ഇടയിലാണ് സൈനിക പിന്മാറ്റം നടക്കുന്നത്.

2020-ലെ ഗല്‍വാല്‍ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തോടെയാണ് ഇന്ത്യയും ചൈനയുഗ തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണത്. അതിനു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര തലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തര്‍ക്കപരിഹാരമായിരുന്നില്ല. തുടര്‍ന്ന് ഈ മാസം ആദ്യം വീണ്ടും ഇരുഭാഗത്തെയും സൈനിക-നയതന്ത്ര പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് സേനാ പിന്മാറ്റം സംബന്ധിച്ച് ധാരണയിലെത്തിയത്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം