INDIA

ലഡാക്ക് അതിർത്തിയിലെ സംഘർഷം: ചൈനയുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ

വെബ് ഡെസ്ക്

കിഴക്കൻ ലഡാക്ക് അതിർത്തിയില്‍ രൂക്ഷമായ സൈനിക സംഘർഷങ്ങൾ തുടരുന്നതിനിടയിൽ ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും ചൈനയും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പുതുതായി ചുമതലയേറ്റ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച. അതിർത്തിയിലെ സംഘർഷ സാഹചര്യങ്ങളെക്കുറിച്ചും ജി20 അജണ്ടകളെ സംബന്ധിച്ചും ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രി അറിയിച്ചു.

"ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങിനെ ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽവച്ച് കണ്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിബന്ധങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത്. പ്രധാനമായും അതിർത്തി പ്രദേശങ്ങളിലെ സമാധാനപ്രശ്നനങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ജി20 അജണ്ടകളെകുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു." കൂടിക്കാഴ്ചക്ക് ശേഷം എസ് ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. ചൈനീസ് പ്രധാനമന്ത്രി ഷി ജിൻ പിങ്ങുമായി അടുത്ത ബന്ധം പുലർത്തുന്ന ക്വിൻ ഗാങ് പദവി ഏറ്റെടുത്തതിന് ശേഷം ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്. സന്ദർശനത്തിന് മുൻപായി ഇന്ത്യയുമായുള്ള ബന്ധം വിലമതിക്കുന്നതാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ ബന്ധം രാജ്യങ്ങളുടെയും ജനങ്ങളുടെയും മൗലിക താൽപര്യങ്ങൾക്കനുസരിച്ചാണെന്നും ചൈനീസ് പ്രതിനിധി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

2020 മുതൽ കിഴക്കൻ ലഡാക്കിൽ നടന്നുവരുന്ന സംഘർഷങ്ങളുടെ സാഹചര്യം പരിശോധിക്കാൻ മുൻപും ഇരുരാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്

ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലിന് ശേഷം ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം കഴിഞ്ഞ 60 വർഷത്തിനിടയിൽ ഏറ്റവും മോശം സാഹചര്യങ്ങളിലാണ്. 2020 മുതൽ കിഴക്കൻ ലഡാക്കിൽ നടന്നുവരുന്ന സംഘർഷങ്ങളുടെ സാഹചര്യം പരിശോധിക്കാൻ മുൻപും ഇരുരാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

എട്ടുമാസം മുൻപ് ജി20 യുടെ ഭാഗമായി ബാലിയിൽ നടന്ന സമ്മേളനത്തിൽ എസ് ജയശങ്കർ ചൈനീസ് മുൻ വിദേശകാര്യമന്ത്രി വാങ് യിയുമായി ചർച്ച നടത്തിയിരുന്നു. അന്ന് ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണേണ്ടതുണ്ടെന്ന് എസ് ജയശങ്കർ വാങ് യിയെ അറിയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഫെബ്രുവരി 22 ന് ബെയ്‌ജിങ്ങിലും ഇരുവരും ചർച്ച നടത്തിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും