ഇന്ത്യ ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം. ഗല്‍വാന്‍ മേഖലയിലെ പതിനഞ്ചാം പട്രോള്‍ പോയിന്‍റില്‍ ( ഹോട് സ്പ്രിംഗ്സ്) നിന്നാണ് ഇരു രാജ്യങ്ങളുടെയും സൈന്യം പിന്മാറ്റം ആരംഭിച്ചത്. പതിനാറ് റൗണ്ട് നീണ്ട സൈനീക ചർച്ചകൾക്ക് ശേഷമാണ് പിന്മാറ്റ കാര്യത്തിൽ സമവായത്തിലെത്തിയത്. സംയുക്ത പ്രസ്താവനയിലൂടെയാണ് പിന്മാറ്റ കാര്യം രാജ്യങ്ങള്‍ അറിയിച്ചത്.
2020 ജൂണിൽ ഗാല്‍വാനില്‍ നടന്ന സംഘർഷത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും ഗോഗ്ര ഹോട്സ്പറിങ്‌സ് മേഖലയിൽ സൈനികരെ നിയോഗിച്ചത്. സംഘർഷത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. 40 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. നേരത്തെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പാംഗോങ് തടാകത്തിന്റെ തീരത്ത് നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യം പിന്‍മാറിയിരുന്നു.