INDIA

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

2047 വരെയുള്ള രണ്ടാം ദശകത്തില്‍ ഇതിന്റെ തോത് നൂറ് മടങ്ങ് വര്‍ധിച്ച് 17 ലക്ഷം കോടി എന്ന നിലയിലേക്ക് ഉയരുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

വെബ് ഡെസ്ക്

സാങ്കേതിക വിദ്യ വലിയ വളര്‍ച്ച കൈവരിക്കുന്ന ആധുനിക കാലത്ത് വന്‍ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യ വരും കാലത്ത് ആഗോള സൈബര്‍ ആക്രമണങ്ങളുടെ കേന്ദ്രമായേക്കുമെന്ന് പഠനം. വരുന്ന ദശകത്തില്‍ 2033 ഓടെ രാജ്യത്തെ സൈബര്‍ ആക്രമണ സംഭവങ്ങള്‍ ലക്ഷം കോടിയില്‍ അധികമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2047 വരെയുള്ള രണ്ടാം ദശകത്തില്‍ ഇതിന്റെ തോത് നൂറ് മടങ്ങ് വര്‍ധിച്ച് 17 ലക്ഷം കോടി എന്ന നിലയിലേക്ക് ഉയരുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2024 ലെ ആദ്യ നാല് മാസത്തില്‍ തന്നെ 1750 കോടി രൂപയാണ് സൈബര്‍ കുറ്റകൃത്യങ്ങളിലുടെ രാജ്യത്ത് നഷ്ടമായത്

സര്‍ക്കാരിതര സംഘടനയായ പ്രഹാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് സുശക്തവും വിഫുലവുമായ സൈബര്‍ സുരക്ഷാ സംവിധാനത്തിന്റെ ആവശ്യകത ചുണ്ടിക്കാട്ടുന്നത്. രാജ്യത്തെ സൈബര്‍ സുരക്ഷയില്‍ ആശങ്ക പ്രകടപ്പിക്കുന്ന വിദഗ്ധര്‍ ഇത് തടയാനുള്ള കാര്യക്ഷമായ ഇടപെടലുണ്ടാകണം എന്നും ആവശ്യപ്പെടുന്നു. എയിംസിനും വിമാനക്കമ്പനികള്‍ക്കുമെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ഉദാഹരിക്കുന്ന പഠനം ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികാസവും അതിന്റെ അപകട സാധ്യതകളെ കുറിച്ചും മുന്നറിയിപ്പ് നല്‍കുന്നു.

കണക്കുകള്‍ പ്രകാരം രാജ്യത്ത് 2023 ല്‍ 79 ദശലക്ഷം സൈബര്‍ ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2022 നെ അപേക്ഷിച്ച് 15 ശതമാനത്തിന്റെ വര്‍ധനയായിരുന്നു ഇത്. 2024 ലും ഇത്തരം കേസുകള്‍ വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2023 നെ അപേക്ഷിച്ച് 2024 ല്‍ ആദ്യ പാദത്തില്‍ 46 ശതമാനം കേസുകളുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ലെ ആദ്യ നാല് മാസത്തില്‍ തന്നെ 1750 കോടി രൂപയാണ് സൈബര്‍ കുറ്റകൃത്യങ്ങളിലുടെ രാജ്യത്ത് നഷ്ടമായത്. 7.4 ലക്ഷം പരാതികളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

ആഗോള തലത്തിലെ ഈ കണക്കുകളിലും സമാനമായ വര്‍ധന പ്രകടമാണ്. 2024 ലെ ആദ്യ പാദത്തില്‍ തന്നെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ 76 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ