INDIA

ഇന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിക്കും; വരാന്‍ പോകുന്നത് കൊടുംചൂടെന്ന് ലോകബാങ്ക് റിപ്പോർട്ട്

മനുഷ്യന്റെ അതിജീവന പരിധിയ്ക്ക് താങ്ങാനാകുന്നതിനപ്പുറം ഉഷ്ണ തരംഗം അനുഭവപ്പെടുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട്

വെബ് ഡെസ്ക്

ഇന്ത്യയില്‍ അതിശക്തമായ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് ലോകബാങ്ക് റിപ്പോർട്ട്. മനുഷ്യന്‍റെ അതിജീവന പരിധിയ്ക്ക് താങ്ങാനാകുന്നതിനപ്പുറം ഉഷ്ണ തരംഗം അനുഭവപ്പെടുന്ന ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറുമെന്നാണ് റിപ്പോര്‍ട്ട്. ലോകബാങ്ക് റിപ്പോര്‍ട്ടായ 'ക്ലൈമറ്റ് ഇന്‍വസറ്റ്മെന്‍റ് ഓപ്പര്‍ച്ചൂനിറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിംഗ് സെക്ടറി'ലാണ് ഇക്കാര്യം പറയുന്നത്.

2022 ഏപ്രിലില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസില്‍, രൂക്ഷമായ താപനില അനുഭവപ്പെട്ടിരുന്നു. മാര്‍ച്ചിന്‍റെ അവസാനത്തോടെയുള്ള ഉയര്‍ന്ന താപനിലയാണ് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയത്. ഇന്ത്യയിലെ ചൂട് തരംഗം മനുഷ്യന്‍റെ അതിജീവന പരിധിയെ തകര്‍ത്തേക്കാമെന്ന് റിപ്പോര്‍ട്ട് പ്രവചിപ്പിക്കുന്നത്. കേരള സര്‍ക്കാരുമായി ചേര്‍ന്ന് ലോകബാങ്ക് നടത്തുന്ന ഇന്ത്യ ക്ലൈമറ്റ് ആന്‍ഡ് ഡെലെപ്‌മെന്റ് പാര്‍ട്‌ണേഴ്‌സ് മീറ്റിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ദക്ഷിണേന്ത്യയില്‍ ചൂട് കനക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് യാഥാർത്ഥ്യമാകുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്റർ-ഗവർണമെന്റ് പാനല്‍ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ റിപ്പോർട്ടിലും ഇന്ത്യ അതിശക്തമായ ഉഷ്ണതരംഗത്തില്‍ ദുരിതത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2030 ആകുമ്പോഴേക്കും ഉയര്‍ന്ന താപനില കാരണമുണ്ടാകുന്ന 80 മില്യൺ തൊഴില്‍ നഷ്ടത്തില്‍ 34 മില്യണും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്

കാര്‍ബണ്‍ പുറന്തള്ളല്‍ ഉയര്‍ന്ന നിലയിലാണെങ്കില്‍ 2036 മുതല്‍ 2065 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഉഷ്ണതരംഗങ്ങള്‍ 25 മടങ്ങ് വര്‍ധിക്കുമെന്ന് 2021ലെ ജി20 കാലാവസ്ഥ അപകടസാധ്യത അറ്റ്ലസില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സാമ്പത്തിക മേഖലയെ പിടിച്ചുലച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്.

ഇന്ത്യയിലെ 75 ശതമാനം തൊഴിലാളികളും കടുത്ത ചൂടില്‍ ജോലി ചെയ്യുന്നവരാണ്. 2030 ആകുമ്പോഴേക്കും ഉയര്‍ന്ന താപനില കാരണമുണ്ടാകുന്ന 80 മില്യൺ തൊഴില്‍ നഷ്ടത്തില്‍ 34 മില്യണും ഇന്ത്യയില്‍ നിന്നായിരിക്കുമെന്നും ലോകബാങ്ക് റിപ്പോർട്ടിലുണ്ട്.ഇത് രാജ്യത്തിന്റെ ജിഡിപിയില്‍ 4.5 ശതമാനം നഷ്ടമുണ്ടാക്കിയേക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം