INDIA

ഐക്യരാഷ്ട്രസഭയുടെ ഉയർന്ന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിൽ ഇന്ത്യയ്ക്ക് അംഗത്വം

വെബ് ഡെസ്ക്

ഐക്യരാഷ്ട്ര സഭയുടെ ഉയർന്ന സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിൽ ഇന്ത്യയ്ക്ക് അംഗത്വം. 2024 ജനുവരി ഒന്നു മുതൽ നാല് വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ട കാര്യം വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 53ൽ 46 വോട്ട് നേടിയാണ് ഇന്ത്യയുടെ വിജയം.

യു എൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിലെ രണ്ട് സീറ്റിലേക്ക് നടന്ന വോട്ടെടുപ്പിൽ ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങളാണ് പങ്കെടുത്തത്. ചൈന, ദക്ഷിണ കൊറിയ, യുഎഇ എന്നീ രാജ്യങ്ങളെ ഇന്ത്യ ബഹുദൂരം പിന്നിലാക്കി.

"യുഎന്നിന്റെ ഏറ്റവും ഉയർന്ന സ്റ്റാറ്റിസ്റ്റിക്കൽ ബോഡിയിലേക്ക് 2024 ജനുവരി ഒന്നു മുതൽ നാലു വർഷത്തെ കാലയളവിലേക്ക് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു! മത്സരാധിഷ്ഠിത തിരഞ്ഞെടുപ്പിൽ ശക്തമായി വിജയം കാഴ്ചവച്ചതിന് @IndiaUNNewYork ടീമിന് അഭിനന്ദനങ്ങൾ," മന്ത്രി ജയശങ്കർ ട്വിറ്ററിൽ കുറിച്ചു. സ്ഥിതിവിവരക്കണക്കുകൾ, വൈവിധ്യം, ജനസംഖ്യാശാസ്ത്രം എന്നീ മേഖലകളിലെ ഇന്ത്യയുടെ വൈദഗ്ധ്യം യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിൽ ഇടം നേടാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

സ്ഥിതിവിവരക്കണക്കുകൾ, വൈവിധ്യം, ജനസംഖ്യാശാസ്ത്രം എന്നീ മേഖലകളിലെ ഇന്ത്യയുടെ വൈദഗ്ധ്യം യുഎൻ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനിൽ ഇടം നേടാൻ സഹായിച്ചതായി മന്ത്രി പറഞ്ഞു

അടുത്ത സീറ്റിനായി ദക്ഷിണ കൊറിയയും ചൈനയും തമ്മിലാണ് മത്സരം നടക്കുക. ശേഷിക്കുന്ന ഏഷ്യാ പസഫിക് അംഗത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ബാലറ്റിങ് പ്രക്രിയ അതിവേഗം പുനരാരംഭിക്കും.1947-ൽ സ്ഥാപിതമായ യുണൈറ്റഡ് നേഷൻസ് സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ, ലോകമെമ്പാടുമുള്ള അംഗരാജ്യങ്ങളിൽനിന്നുള്ള ചീഫ് സ്റ്റാറ്റിസ്റ്റിഷ്യൻമാരെ ഒരുമിച്ച് കൊണ്ടുവരുന്ന ആഗോള സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാപനമാണ്.

അന്തർദേശീയമായുള്ള സ്ഥിതിവിവരകണക്കുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏറ്റവും ഒടുവിലത്തെ തീരുമാനം എടുക്കുന്നത് യു എൻ കമ്മിഷനായിരിക്കും. സ്റ്റാറ്റിസ്റ്റിക്കൽ മാനദണ്ഡങ്ങൾ ക്രമീകരിക്കുക, അതുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് രൂപം നൽകുക, ഇത് ദേശീയ അന്തർദേശീയ തലങ്ങളിൽ നടപ്പാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് കമ്മിഷനുള്ളത്. തുല്യമായ ഭൂമിശാസ്ത്രപരമായ വിതരണത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിൽ തിരഞ്ഞെടുക്കുന്ന ഐക്യരാഷ്ട്രസഭയിലെ 24 അംഗരാജ്യങ്ങളാണ് കമ്മിഷനിലുള്ളത്.

അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ, നാല് ഏഷ്യ-പസഫിക് രാജ്യങ്ങൾ, നാല് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, നാല് ലാറ്റിനമേരിക്കൻ - കരിബീയൻ രാജ്യങ്ങൾ, പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമായി ഏഴ് അംഗങ്ങൾ എന്നിങ്ങനെയാണ് കമ്മിഷനിലെ അംഗങ്ങൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും