ബ്രഹ്‌മോസ് മിസൈല്‍  
INDIA

ബ്രഹ്‌മോസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

400 കിലോമീറ്റര്‍ ദൂരെ വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ സാധിക്കുന്ന മിസൈലിന്റെ വായുവിലെ വിക്ഷേപണമാണ് വിജയകരമായി പരീക്ഷിച്ചത്

വെബ് ഡെസ്ക്

ദീര്‍ഘദൂര ബ്രഹ്‌മോസ് മിസൈലിന്റെ വായുവില്‍ നിന്നുള്ള വിക്ഷേപണം വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ വായു സേന. സുഖോയ് യുദ്ധവിമാനത്തില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ബംഗാള്‍ ഉള്‍ക്കടലിലെ നിശ്ചയിച്ച ലക്ഷ്യസ്ഥാനമായ കപ്പല്‍ ഭേദിക്കാന്‍ മിസൈലിനായി. വിപുലീകരിച്ച പുതിയ മിസൈലിന് 400 കിലോമീറ്റര്‍ ദൂരെ വരെയുള്ള ലക്ഷ്യം ഭേദിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പുതിയ പരീക്ഷണം വിജയിച്ചതോടെ സുഖോയ് വിമാനമുപയോഗിച്ച് കരയിലും കടലിലും അക്രമണം നടത്താന്‍ സാധിക്കുമെന്ന നേട്ടമാണ് ഇന്ത്യന്‍ വ്യോമസേന കൈവരിച്ചത്. വ്യോമ- നാവിക സേനകളും ഡിആര്‍ഡിഒ, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ്, ബ്രഹ്‌മോസ് എയ്റോസ്പേസ് എന്നിവ സംയുക്തമായാണ് പരീക്ഷണം നടത്തിയത്.

ബ്രഹ്‌മോസ് മിസൈലിന്റെ വിപുലീകൃത റേഞ്ച് പതിപ്പിന്റെ ആദ്യ വിക്ഷപണമായിരുന്നു ഇത്

ഈ വര്‍ഷം മെയില്‍ സുഖോയ് യുദ്ധവിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. 290 മുതല്‍ 350 കിലോമീറ്ററായിരുന്നു അതിന്‌റെ റേഞ്ച്. ഇതിനേക്കാള്‍ ഉയര്‍ന്ന റേഞ്ചിലുള്ള പരീക്ഷണമാണ് ഇന്ന് നടത്തിയത്. വായു, കര, കടല്‍ തുടങ്ങി മൂന്ന് മേഖലകളില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലാണ് ബ്രഹ്‌മോസ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ