INDIA

39 മത്സ്യത്തൊഴിലാളികളുമായി ചൈനീസ് കപ്പൽ മുങ്ങി; കണ്ടെത്താൻ സഹായവുമായി ഇന്ത്യ

വെബ് ഡെസ്ക്

അതിർത്തിതർക്കത്തിൽ ഉടലെടുത്ത സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. 39 മത്സ്യത്തൊഴിലാളികളുമായി കാണാതായ കപ്പൽ കണ്ടെത്താൻ ഇന്ത്യൻ നാവികസേന ദീർഘദൂര സമുദ്രനിരീക്ഷണ വിമാനമായ P-8I വിന്യസിച്ചു.

ചൊവ്വാഴ്ചയാണ് ലൂ പെങ് യുവാൻ ‌യു എന്ന ചൈനീസ് കപ്പൽ കാണാതായത്. ചൈന, ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 39 തൊഴിലാളികളാണ് കപ്പലിലുണ്ടായിരുന്നത്. 17 വീതം ചൈനീസ്, ഇന്തോനേഷ്യ സ്വദേശികളും അഞ്ച് ഫിലിപ്പൈൻസുകാരുമാണ് കപ്പലിലുണ്ടായിരുന്നത്. രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ശേഷിക്കുന്നവരെ കണ്ടെത്താൻ തിരിച്ചിൽ തുടരുകയാണ്.

കപ്പൽ കാണാതായതിന് പിന്നാലെ ചൈന ഇന്ത്യയുടെ സഹായം തേടുകയായിരുന്നു. ഇന്ത്യയിൽനിന്ന് 900 നോട്ടിക്കൽ മൈൽ (1667 കിലോ മീറ്റർ) അകലെയാണ് കപ്പൽ കാണാതായ പ്രദേശം. ബുധനാഴ്ച ഇന്ത്യൻ നാവികസേന വ്യോമനിരീക്ഷണം ആരംഭിക്കുകയും റഡാറുകളും ഇലക്‌ട്രോ ഒപ്റ്റിക് സെൻസറുകളും ഘടിപ്പിച്ച P-8I വിമാനം മേഖലയില്‍ വിന്യസിക്കുകയും ചെയ്തു. കപ്പൽ കണ്ടെത്താൻ കഴിഞ്ഞ രണ്ടുദിവസങ്ങളിലും P-8I വ്യാപക തിരച്ചിൽ നടത്തി.

കപ്പലിലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പ്രതികൂല കാലാവസ്ഥ അവഗണിച്ചാണ് തിരച്ചിൽ നടത്തിയതെന്നും കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിഞ്ഞുവെന്നും നാവികസേനാ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

കപ്പൽ മുങ്ങിയതിനെത്തുടർന്ന് കാണാതായവർക്കുവേണ്ടി ലൈഫ് റാഫ്റ്റ് ഉൾപ്പെടെയുള്ള അതിജീവന ഉപകരണങ്ങൾ P-8I കടലിൽ നിക്ഷേപിച്ചിരുന്നു. ചൈനീസ് സേനയുടെ കപ്പലിൽനിന്നുള്ള അഭ്യർഥനയെത്തുടർന്നായിരുന്നു ഇത്. സംഭവം നടക്കുമ്പോൾ ചൈനീസ് നാവികസേനാ കപ്പലുകൾ ഈ മേഖലയിലുണ്ടായിരുന്നില്ല.

രക്ഷാപ്രവർത്തനവും തിരച്ചിലും അതിവേഗത്തിൽ നടപ്പാക്കാൻ മറ്റ് രാജ്യങ്ങളിലെ കപ്പലുകളെയും വിമാനങ്ങളെയും ഇന്ത്യൻ നാവികസേനയുടെ യൂണിറ്റ് ഏകോപിപ്പിച്ചു

രക്ഷാപ്രവർത്തനവും തിരച്ചിലും അതിവേഗത്തിലാക്കാൻ മറ്റ് രാജ്യങ്ങളിലെ കപ്പലുകളെയും വിമാനങ്ങളെയും ഇന്ത്യൻ നാവികസേനാ യൂണിറ്റ് ഏകോപിപ്പിച്ചു. കൂടാതെ അപകടസ്ഥലം ലക്ഷ്യമാക്കി നീങ്ങിയ ചൈനയുടെ യുദ്ധക്കപ്പലിന് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. ശ്രീലങ്ക, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, മാലിദ്വീപ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളും രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. ഈ രാജ്യങ്ങൾക്കെല്ലാം ചൈന നന്ദി അറിയിച്ചു.

മോക്ക ചുഴലിക്കാറ്റ് വൻ നാശഷ്ടമുണ്ടാക്കിയ മ്യാന്മറിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, ടെന്റുകൾ, അവശ്യ മരുന്നുകൾ, വാട്ടർ പമ്പുകൾ, പോർട്ടബിൾ ജനറേറ്ററുകൾ, വസ്ത്രങ്ങൾ, സാനിറ്ററി, ശുചിത്വ വസ്തുക്കൾ എന്നിവയടക്കമുള്ള അടിയന്തര സഹായങ്ങൾ ഇന്ത്യ നൽകിയിരുന്നു. അവശ്യവസ്തുക്കളുമായി നാല് യുദ്ധക്കപ്പലുകളാണ് ഇന്ത്യ മ്യാന്മറിലേക്ക് അയച്ചത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം