INDIA

കശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കണമെന്ന ആവശ്യം; യുഎന്നില്‍ പാകിസ്താനെ കടന്നാക്രമിച്ച് ഇന്ത്യ, ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും

വെബ് ഡെസ്ക്

കശ്മീരില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് ആരോപിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ ഐക്യരാഷ്ട്ര പൊതുസഭയില്‍ കടന്നാക്രമിച്ച് ഇന്ത്യ. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണവും 2008-ലെ മുംബൈ ഭീകരാക്രമണവും ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഉദ്ധരിച്ച് ഇന്ത്യയ്‌ക്കെതിരായ പ്രധാന തന്ത്രമായി അതിര്‍ത്തി കടന്നുള്ള ഭീകരതയാണ് പാകിസ്താന്‍ ഉപയോഗിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ പ്രിതിനിധി ഭാവിക മംഗളാനന്ദന്‍ ആരോപിച്ചു.

'ലിസ്റ്റ് നീണ്ടതാണ്' ഇസ്ലമാബാദിന്‌റെ അടിസ്ഥാനരഹിതമായ വാദങ്ങള്‍ക്ക് മറുപടിയായി മംഗളാനന്ദന്‍ പറഞ്ഞു. ഭീകരവാദവുമായി ഒത്തുതീര്‍പ്പുണ്ടാകില്ലെന്നും പാകിസ്താന്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയ്‌ക്കെതിരായ ഭീകരത ഉറപ്പായും അനന്തര ഫലങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അവര്‍ പറഞ്ഞു.

'ഒസാമ ബിന്‍ ലാദനെ ദീര്‍ഘകാലം ആതിഥേയത്വം വഹിച്ച ഒരു രാഷ്ട്രത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. ലോകമെമ്പാടുമുള്ള നിരവധി തീവ്രവാദ സംഭവങ്ങളില്‍ വിരലടയാളം പതിച്ച രാജ്യം' ഇന്ത്യയുടെ മറുപടി പ്രസംഗത്തില്‍ മംഗളാനന്ദന്‍ പറഞ്ഞു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ച്, ജമ്മുകശ്മീരിലെ 'ഏകപക്ഷീയവും നിയമവുരുദ്ധവുമായ' നടപടികള്‍ ഇന്ത്യ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഷെരീഫിന്‌റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചടി.

'ഭരണത്തോടുള്ള പരസ്പര തന്ത്രപരമായ നിയന്ത്രണത്തിനുള്ള പാകിസ്താന്‌റെ നിര്‍ദേശങ്ങളെ ഇന്ത്യ തള്ളിക്കളഞ്ഞു. നിയന്ത്രണരേഖ കടന്ന് ആസാദ് കശ്മീര്‍ ഏറ്റെടുക്കുമെന്ന് നേതൃത്വം പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ട്' ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടു.

ഭീകരവാദം, മയക്കുമരുന്ന്, രാജ്യാന്തര കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ആഗോള പ്രശസ്തിയുള്ള പാകിസ്താനെ 'സൈന്യം നടത്തുന്ന രാജ്യം' എന്നാണ് മംഗളാനന്ദന്‍ വിശേഷിപ്പിച്ചത്. ഈ പ്രശ്‌നങ്ങള്‍ക്ക് പേരുകേട്ട ഒരു രാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപരമായ ഇത്തരമൊരു ഫോറത്തില്‍ ഇന്ത്യയെ ആക്രമിക്കുന്നതില്‍ പാകിസ്താനോട് അവിശ്വാസം അവര്‍ പ്രകടപ്പിച്ചു. കൃത്രിമ തിരഞ്ഞെടുപ്പുകളുടെ ചരിത്രമുള്ള ഒരു രാജ്യം ജനാധിപത്യപരമായ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ നടത്തുന്ന രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നത് അതിലും അസാധാരണമാണ്- മംഗളാനന്ദന്‍ പറഞ്ഞു.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അക്രമാസക്തമായ മാര്‍ഗങ്ങളിലൂടെ മേഖലയിലെ സമാധാനവും തിരഞ്ഞെടുപ്പും തകര്‍ക്കാന്‍ പാകിസ്താന്‍ മുമ്പേ ശ്രമിച്ചിരുന്നുവെന്നും അവര്‍ കുറ്റപ്പെടുത്തി. അത്തരമൊരു രാജ്യം എവിടെയും അക്രമത്തെക്കുറിച്ച് സംസാരിക്കുന്നത് ഏറ്റവും മോശമായ കാപട്യമാണ്- അവര്‍ പറഞ്ഞു.

'ഭീകരതയുമായി ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല' എന്നായിരുന്നു പരസ്പര തന്ത്രപരമായ നിയന്ത്രണത്തിനുള്ള പാകിസ്താന്‌റെ നിര്‍ദേശത്തോടുള്ള മംഗളാനന്ദന്‌റെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള പാകിസ്താന്‍ ഭീകരതയ്ക്ക് അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ

എ കെ ശശീന്ദ്രനു പകരം തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനിച്ചതായി പി സി ചാക്കോ

മഴ ഒഴിഞ്ഞിട്ടില്ല, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ബിഹാറില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്

ഹരിയാന: വെല്ലുവിളികളെ പ്രതിരോധിക്കാന്‍ രാഹുല്‍ ഗാന്ധി, വോട്ടെടുപ്പിന് തൊട്ടുമുന്‍പ് സംസ്ഥാന പര്യടനം