പ്രതീകാത്മക ചിത്രം 
INDIA

ഇന്ത്യയിൽ ആദ്യ BF.7 വകഭേദം കണ്ടെത്തിയത് ഒക്ടോബറിൽ: രാജ്യത്ത് ഇതുവരെ 3 കേസുകൾ

ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്റര്‍ ഒക്ടോബറിലാണ് ഇന്ത്യയില്‍ ബി എഫ് 7 ന്റെ ആദ്യ കേസ് കണ്ടെത്തിയത്

വെബ് ഡെസ്ക്

നിലവിൽ ചൈനയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോൺ BF.7 വകഭേദം രണ്ട് വർഷത്തിന് മുൻപു തന്നെ മറ്റ് രാജ്യങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യവിദഗ്ദർ. എന്നാൽ ഈ കാലയളവിൽ BF.7 വകഭേദം വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നില്ല. സ്‌ക്രിപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021 ഫെബ്രുവരി മുതൽ 91 രാജ്യങ്ങളിൽ BF.7-ന്റെ ജനിതക ഘടനയും മ്യൂട്ടേഷൻ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലാണ് ഇതിന് BF. 7 എന്ന് പേരിട്ടത്. BA.5.2.1.7 എന്നതിന്റെ ചുരുക്കരൂപമാണ് BF.7. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് BA.5 ഓമിക്രോൺ ഉപവിഭാഗമായി കണ്ടെത്തി ഈ ഗണത്തിലേക്ക് ഇതിനെ ചേർക്കുന്നത്.

ഗുജറാത്ത് ബയോടെക്നോളജി റിസര്‍ച്ച് സെന്റര്‍ ഒക്ടോബറിലാണ് ഇന്ത്യയില്‍ ബി എഫ് 7 ന്റെ ആദ്യ കേസ് കണ്ടെത്തിയത്. ഗുജറാത്തിലായിരുന്നു ഇത്. രാജ്യത്ത് ഇതുവരെ ഗുജറാത്തില്‍ നിന്ന് രണ്ട് കേസുകളും ഒഡീഷയില്‍ നിന്ന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡിന്റെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ളതാണ് ബി.എഫ്.7 എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

യു.കെയിൽ 7%-ത്തോളം കോവിഡ് കേസുകളിലും ബി.എഫ്.7 ജനിതകമാറ്റം സ്ഥിരീകരിച്ചിരുന്നു

യുഎസ്, യുകെ, ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഈ ഉപ വകഭേദം ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ ഒക്ടോബറിലാണ് ബി.എഫ്-7 വകഭേദം വ്യാപിച്ചു തുടങ്ങിയത്. യു.കെയിൽ 7%-ത്തോളം കോവിഡ് കേസുകളിലും ബി.എഫ്.7 ജനിതകമാറ്റം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 26 ന് തിരിച്ചറിഞ്ഞതിനുശേഷം ലോകമെമ്പാടുമുള്ള 47,881 രോഗികളുടെ സാമ്പിളുകളിൽ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ 22 മാസമായി നിരവധി രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടും കോവിഡ് ബാധിതരിൽ BF.7 കാര്യമായ അപകടം സൃഷ്ടിച്ചിരുന്നില്ല. പ്രചാരത്തിലുള്ള XXB , BQ .1.1 വകഭേദങ്ങളെക്കാൾ പരിമിതമായ വളർച്ച ശേഷിയാണ് ബി.എഫ്.7 ന് ഉള്ളതെന്നും വിലയിരുത്തപ്പെടുന്നു. ചൈനയിൽ നിലവിൽ ഈ വകഭേദം വ്യാപിക്കുന്നതിൽ ജനങ്ങളുടെ രോഗപ്രതിരോധ ശേഷി ഉൾപ്പടെയുള്ള കാര്യങ്ങൾ സ്വാധീനം ചെലുത്തുന്നുണ്ട്. സാമാനമായ സാഹചര്യം ഇന്ത്യയിൽ ഇല്ലാത്തതിനാൽ ചൈനയോളം അപകടം ഇന്ത്യയിൽ ഉണ്ടാവില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുടെ അനുമാനം. എന്നിരുന്നാലും പ്രസ്തുത സാഹചര്യത്തിനാവശ്യമായ മുൻകരുതലുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടിട്ടുണ്ട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍