INDIA

ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് രാജ്യത്ത് ഈ വർഷം മാത്രം 400 അക്രമസംഭവങ്ങൾ; ഏറ്റവുംകൂടുതൽ കേസുകൾ യുപിയിൽ

ന്യൂഡൽഹി ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ആണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്

വെബ് ഡെസ്ക്

രാജ്യത്ത് ക്രിസ്ത്യാനികൾ വലിയ തോതിൽ ആക്രമണത്തിനിരയാകുന്നതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്.ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) ആണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിൽ നിന്നായി ക്രിസ്തുമത വിശ്വാസികൾക്കുനേരെ 400 അക്രമസംഭവങ്ങളാണ് ഇക്കൊല്ലം മാത്രം ഉണ്ടായത്.

2022 അപേക്ഷിച്ച് ഈ വര്‍ഷം അക്രമ സംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഓരേ കാലയളവില്‍ 274 സംഭവങ്ങള്‍.ന്യൂഡൽഹി ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്)ആണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ അക്രമം നേരിട്ട സംസ്ഥാനം യുപിയാണ്

2023-ന്റെ ആദ്യ പകുതിയിൽ 155 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഛത്തീസ്ഗഡില്‍ 84 , ജാർഖണ്ഡില്‍ 35 ഉം,ഹരിയാനയില്‍ 32, മധ്യപ്രദേശില്‍ 21, പഞ്ചാബില്‍ 12, കർണാടക 10, ബിഹാറില്‍ 9, ജമ്മു കശ്മീർ 8, ഗുജറാത്ത് 7 എന്നിങ്ങനെയാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്ത അക്രമ സംഭവങ്ങള്‍.

യുപിയിൽ, ക്രിസ്ത്യാനികൾക്കെതിരെ ഏറ്റവും കൂടുതൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്തത് ജൗൻപൂരിലാണ്. 13 സംഭവങ്ങൾ.തൊട്ടുപിന്നാലെ റായ്ബറേലിയിലും സീതാപൂരിലും 11 അക്രമ സംഭവങ്ങൾ നടന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കാൺപൂരിൽ പത്ത് കേസുകൾ രേഖപ്പെടുത്തിയപ്പോൾ അസംഗഡ്, കുശിനഗർ എന്നീ ജില്ലകളിൽ ഒമ്പത് കേസുകൾ വീതം റിപ്പോർട്ട് ചെയ്തു.

2014 മുതലാണ് അക്രമ സംഭവങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

ക്രിസ്ത്യൻ സംഘടനയുടെ കണക്കനുസരിച്ച്, ജൂണിലാണ് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്. ആകെ 88 അക്രമ സംഭവങ്ങൾ. പ്രതിദിനം മൂന്ന് സംഭവങ്ങൾ വീതം. ഇത് ഞെട്ടിക്കുന്ന വിവരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉത്തരാഖണ്ഡ്, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഡൽഹി, ആന്ധ്രാപ്രദേശ്, അസം, ചണ്ഡീഗഡ്, ഗോവ എന്നിവിടങ്ങളിലും നിരവധി സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 മുതൽ അക്രമ സംഭവങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2014-ൽ 147 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2015-ൽ 177, 2016-ൽ 208, 2017-ൽ 240, 2018-ൽ 292, 2018-ൽ 328, 2019-ൽ 279, 2020-ൽ 505 എന്നിങ്ങനെ കണക്കുകൾ ഉയര്‍ന്നതായും റിപ്പോർട്ട് പറയുന്നു.

നാളുകളായി മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ ഒരുപാട് പള്ളികളുടെ തകര്‍ച്ചയ്ക്കും, നിരവധിപേരുടെ മരണത്തിനും കാരണമായി. അക്രമത്തിന് ഇരകളായിരുന്നിട്ടു കൂടി പലരെയും കുറ്റക്കാരാക്കി. അക്കൂട്ടത്തിലും ക്രിസ്ത്യാനികളാണ് കൂടുതല്‍. മതസ്വാതന്ത്ര്യ നിയമപ്രകാരം മതപരിവർത്തനം നടത്തിയിട്ടും തെറ്റായ ആരോപണങ്ങളുന്നയിച്ച് 63 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുകൂടാതെ, 35 ഓളം പുരോഹിതരെ ജാമ്യാപേക്ഷ നിരസിച്ച് തടങ്കലില്‍ പാര്‍പ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം