INDIA

കനത്ത ചൂട് കാര്‍ഷിക ഉത്പാദനത്തെ ബാധിക്കും; രാജ്യത്തെ ഭക്ഷ്യശേഖരത്തിന് തിരിച്ചടിയെന്ന് വിദഗ്ധര്‍

123 വർഷങ്ങൾക്കിപ്പുറം രാജ്യത്ത് രേഖപ്പെടുത്തിയത് ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന താപനില

വെബ് ഡെസ്ക്

കാലാവസ്ഥാ വകുപ്പിന്റെ കണക്കുകകള്‍ പ്രകാരം രാജ്യത്ത് 123 വര്‍ഷത്തിന് ശേഷം ഏറ്റവും കടുത്ത ചൂട് രേഖപ്പെടുത്തിയ ഫെബ്രുവരിയാണ് കടന്നുപോയത്. 1901ന് ശേഷമുള്ള ഫെബ്രുവരിയിലെ ഉയര്‍ന്ന താപനിലയായ 29.5 ഡിഗ്രി സെൽഷ്യസ് ഇത്തവണ രേഖപ്പെടുത്തി. മാര്‍ച്ചിലും സ്ഥിതി വ്യത്യസ്തമാകില്ലെന്നാണ് വിലയിരുത്തല്‍. താപനിലയിലുണ്ടായ ഈ മാറ്റം കാര്‍ഷിക മേഖലയില്‍ വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യമേഖലയ്ക്കും വലിയ വെല്ലുവിളിയുയര്‍ത്തും. കാര്‍ഷിക മേഖലയില്‍ ഗോതമ്പ് അടക്കമുള്ള റാബി വിളകളേയും പഴ വര്‍ഗങ്ങളുടെ വിളവെടുപ്പിനുമാകും ഈ ചൂടേറിയ കാലാവസ്ഥ തിരിച്ചടിയാകുക.

കടുത്ത ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യവസ്തുക്കളുടെ ശേഖരത്തെയടക്കം സാരമായി ബാധിക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഇത്തവണ ഗോതമ്പ് ഉല്പാദനത്തിൽ 15 മുതൽ 20 ശതമാനം വരെ ഇടിവ് സംഭവിച്ചു കഴിഞ്ഞു. പയർവർഗങ്ങളുടെയും കടുകിന്റെയും ഉത്പാദനം മന്ദഗതിയിലാക്കും. ഉത്പാദനം കുറയുന്നത് വിലക്കയറ്റത്തിനും കാരണമാകും.

കോവിഡ് കാലത്ത് കടുത്ത ഭക്ഷ്യക്ഷാമം നേരിട്ടതോടെ രാജ്യത്ത് സംഭരിച്ച് വച്ചിരുന്ന ഭക്ഷ്യ വസ്തുക്കള്‍ ജനങ്ങൾക്ക് വിവിധ പദ്ധതികൾ വഴി വിതരണം ചെയ്തിരുന്നു. ഇതോടെ ഭക്ഷ്യ ശേഖരത്തില്‍ വലിയ ഇടിവുണ്ടായി. വീണ്ടും ഒരു വരൾച്ചയും ഉത്പാദനത്തിലെ ഇടിവും നേരിടേണ്ടി വന്നാൽ ഇന്ത്യയ്ക്ക് പിടിച്ചുനിൽക്കാനാവില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം ഗോതമ്പ് ഉത്പാദനത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. പുതുവർഷം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴും ഉത്പാദനത്തിന്റെ ഗ്രാഫ് ഉയർത്താൻ സാധിക്കാത്തതാണ് തിരിച്ചടി.

വടക്കേ ഇന്ത്യയില്‍ താരമ്യേനെ ചൂട് കൂടുതലാകുമെന്നാണ് പ്രവചനം. ഇത് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ കർമപദ്ധതി ബുധനാഴ്ച മുതൽ നടപ്പാക്കണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ