നോപ്പാളില്‍ ഇന്ത്യന്‍ പര്‍വതാരോഹകനെ കാണാതായി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ പര്‍വതാരോഹകന്‍ അനുരാഗ് മലൂവിനെ അന്നപൂര്‍ണ കൊടുമുടിയുടെ രണ്ടാം ക്യാമ്പിന് സമീപത്ത് നിന്ന് കാണാതായത്. ലോകത്തെ ഏറ്റവും ഉയരും കൂടിയ പത്താമത്തെ കൊടുമുടിയുടെ മൂന്നാം ക്യാമ്പിന് താഴെ നിന്നാണ് ഇയാളെ കാണാതായത്. അന്വേഷണം തുടരുകയാണ്.
34 കാരനായ അനുരാഗ് രാജസ്ഥാനിലെ കിഷന്‍ഗഡ് സ്വദേശിയാണ്. ക്യാമ്പ് നാലില്‍ നിന്ന് താഴേക്കിറങ്ങവെ, ക്യാമ്പ് മൂന്ന് പിന്നിട്ട ശേഷമായിരുന്നു അപകടം. ഹിമപ്പരപ്പിലെ പിളര്‍പ്പിലൂടെ താഴേക്ക് വീഴുകയായിരുന്നു. കൊടുമുടിയുടെ 6,000 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് അപകടം ഉണ്ടായത്.
അനുരാഗിനെ കണ്ടെത്താന്‍ വ്യോമനിരീക്ഷണം നടത്തിയതായി, സെവന്‍ സമ്മിറ്റ് ട്രെക്‌സിന്‌റെ ചെയര്‍മാന്‍ മിങ്ക്മ ഷേര്‍പ്പ പറഞ്ഞു. ഒരു വിവരവും ലഭ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ 8,000 മീറ്ററിന് മുകളിലുള്ള 14 കൊടുമുടികള്‍ കീഴടക്കാനുള്ള പ്രത്യേകദൗത്യത്തിലായിരുന്നു അനുരാഗ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ബോധവത്ക്കരണവുമായി ബന്ധപ്പെട്ടായിരുന്നു ദൗത്യം. റെക്‌സ് കര്‍മവീരചക്ര പുരസ്‌കാരം നേടിയിട്ടുള്ള അുരാഗി ഇന്ത്യയുടെ 2041 അന്‌റാര്‍ടിക് യുവജന അംബാസിഡര്‍മാരില്‍ ഒരാളാണ്.