INDIA

പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് ഇനി ജിഎസ്ടി ഇല്ല, ഹോസ്റ്റലുകളെയും ഒഴിവാക്കി; 24000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട്‌ കേരളം

പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയില്‍വേ സ്‌റ്റേഷനുകളിലെ വിശ്രമമുറി, കാത്തിരുപ്പ് മുറി, ക്ലോക്ക് റൂം എന്നീ റെയില്‍വേ സേവനങ്ങളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്

വെബ് ഡെസ്ക്

ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള വിവിധ സേവനങ്ങളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനം കൈക്കൊണ്ട് 53-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം. പ്ലാറ്റ്‌ഫോം ടിക്കറ്റ്, റെയില്‍വേ സ്‌റ്റേഷനുകളിലെ വിശ്രമമുറി, കാത്തിരുപ്പ് മുറി, ക്ലോക്ക് റൂം എന്നീ റെയില്‍വേ സേവനങ്ങളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതിനു പുറമേ വലിയ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകളുടെ സേവനത്തിനും ഇനി ജിഎസ്ടി നല്‍കേണ്ടതില്ല.

ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം കേന്ദ്ര ധനമന്ത്രി നിര്‍ലാ സീതാരാമനാണ് ഇക്കാര്യങ്ങള്‍ പ്രഖ്യാപിച്ചത്. റെയില്‍വേ സേവനങ്ങള്‍ക്കു പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പുറത്തു പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളെയും ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസം 20,000 രൂപവരെയുള്ള ഹോസ്റ്റല്‍ നിരക്കിനാണ് ജിഎസ്ടി ഇളവ്. എന്നാല്‍ ഈ ഇളവ് ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ചുരുങ്ങിയത് 90 ദിവസം ഹോസ്റ്റല്‍ സേവനം ഉപയോഗിച്ചിരിക്കണമെന്നും മന്ത്രി പറഞ്ഞു.

സോളാര്‍ കുക്കറുകള്‍, പാല്‍ ക്യാനുകള്‍, കാര്‍ട്ടണ്‍ ബോക്‌സുകള്‍ എന്നിവയ്ക്ക് 12 ശതമാനം എന്ന ഏകീകൃത ജിഎസ്ടി നിരക്കാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അതേസമയം നികുതി അടയ്ക്കുന്നത് വൈകിയാല്‍ അടക്കം ചുമത്തുന്ന പിഴകള്‍ക്കുള്ള പലിശയില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചയില്‍ സംസ്ഥാന ധനമന്ത്രിമാരും പങ്കെടുത്തു. കേരളത്തിന് 24000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടുവെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കൗണ്‍സില്‍ യോഗത്തിനു ശേഷം അറിയിച്ചു. പുതിയ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ പരിഹരിക്കാന്‍ ക്രിയാത്മകമായ ഇടപെടല്‍ വേണമെന്നും കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടതായി ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ