INDIA

ഇന്ത്യ-കാനഡ പ്രശ്‌നം; ഉപരിപഠനത്തിനായി ബദൽ മാർഗങ്ങൾ തേടി ഇന്ത്യൻ വിദ്യാർത്ഥികൾ

നിലവിൽ കാനഡയിലുളള ചെറിയൊരു വിഭാ​ഗം ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി മറ്റ് സാധ്യതകളും ബദലുകളും അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണ്

വെബ് ഡെസ്ക്

ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ബന്ധത്തിൽ വിളളലുണ്ടായതിനു പിന്നാലെ പ്രതിസന്ധിയിലായിരിക്കുന്നത് ഇന്ത്യയിൽ നിന്നുളള വിദ്യാർത്ഥികളും കനേഡിയൻ വിനോദസഞ്ചാരികളും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരുമാണ്.

ഇന്ത്യയും കാനഡയും തമ്മിലുളള ബന്ധം വഷളായതിനു പിന്നാല, ഉപരിപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ബദൽ മാർഗങ്ങൾ അന്വേഷിച്ചുതുടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎസും യുകെയുമാണ് വിദ്യാർത്ഥികളുടെ മുൻഗണനയിലുളള രാജ്യങ്ങൾ. ഇതു കഴിഞ്ഞാൽ ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, അയർലൻഡ് അടക്കമുളള രാജ്യങ്ങളും പട്ടികയിലുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് ബദലുകൾ തേടാൻ പറയുന്നതിനൊപ്പം കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർ‌ത്ഥികളോട് അതീവ ജാ​ഗ്രത പുലർത്താനും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേരത്തെ നിർദേശിച്ചിരുന്നു.

നിലവിൽ അടുത്ത വർഷം ആരംഭിക്കാനിരുന്ന കോഴിസുകളിലേക്ക് ചേരാനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പല വിദ്യാർത്ഥികളും ഉപരി പഠനത്തിനായി മറ്റു രാജ്യങ്ങളിലെ സാധ്യതകളെക്കുറിച്ച് അന്വേഷിച്ച് വിളിച്ചു തുടങ്ങിയെന്ന് പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഐസ്കൂൾ കണക്ടിന്റെ സഹ സ്ഥാപകനും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ വൈഭവ് ഗുപ്ത പറഞ്ഞു. യുഎസിനും യുകെയ്ക്കുമാണ് വിദ്യാർത്ഥികൾ കൂടുതലായും മുൻഗണന നൽകുന്നത്. തൊട്ടു പിന്നിലുളളത് ഓസ്‌ട്രേലിയയും ഫ്രാൻസ്, ജർമ്മനി, അയർലൻഡ് അടക്കമുളള രാഷ്ട്രങ്ങളാണ്.

ഇന്ത്യക്കാർക്കെതിരെയുളള വംശീയ ആക്രമണങ്ങളുടെ റിപ്പോർട്ടുകളെത്തുടർന്ന് യുഎസിനും ഓസ്‌ട്രേലിയയ്ക്കും സംഭവിച്ചതുപോലെ, ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയിൽ നിന്നു മറ്റ് രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികൾ പോകാൻ ഇടയുണ്ടെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിലവിൽ കാനഡയിലുളള ചെറിയൊരു വിഭാ​ഗം ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി മറ്റ് സാധ്യതകളും ബദലുകളും അന്വേഷിച്ചു തുടങ്ങിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുളള അഭിപ്രായഭിന്നതകൾ ഉടലെടുത്തപ്പോൾ തന്നെ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍