INDIA

സുഹൃത്തിനെ കാണാൻ പാകിസ്താനിലേക്ക് പോയ ഇന്ത്യൻ യുവതി വിവാഹിതയായി

വെബ് ഡെസ്ക്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി കഴിഞ്ഞ ദിവസം പാകിസ്താനിലേക്ക് പോയ ഇന്ത്യൻ യുവതി മതം മാറി വിവാഹിതയായതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കൈലോർ സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് ഇസ്ലാം മതം സ്വീകരിച്ച് സുഹൃത്തിനെ വിവാഹം ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തത്. പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിൽ വെച്ചാണ് അഞ്ജു, നസ്റുല്ല എന്ന പാകിസ്താൻ സ്വദേശിയെ വിവാഹ ചെയ്തത്. പ്രദേശത്തെ ജില്ലാ സെഷൻസ് കോടതിയിൽ വെച്ചായിരുന്നു വിവാഹം.

മതം മാറിയ ശേഷം അഞ്ജു ഫാത്തിമ എന്ന പേര് സ്വീകരിച്ചതായും പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ യുവതിയെ പോലീസ് സുരക്ഷയിൽ കോടതിയിൽ നിന്ന് വീട്ടിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. താൻ സ്വന്തം താല്പര്യത്തോടെയാണ് പാകിസ്താനിൽ എത്തിയതെന്നും, ഇവിടെ സന്തോഷവതിയാണെന്നും അഞ്ജു പാക്‌ കോടതിയെ അറിയിച്ചു. ജൂലൈ 22 ന് വാഗാ അതിർത്തി വഴിയാണ് അഞ്ജു പാകിസ്താനിലേക്ക് കടന്നത്.

റാവൽപിണ്ടി സ്വദേശി നസ്‌റുല്ലയുമായി ഫേസ്ബുക്കിൽ സൗഹൃദത്തിൽ ആയിരുന്നു അഞ്ജു. നിയമപരമായാണ് അഞ്ജു പാകിസ്താനിൽ എത്തിയതെന്നും ഒരുമാസം രാജ്യത്ത് തുടരാനുള്ള സാധുവായ വിസ കയ്യിലുണ്ടെന്നും അപ്പർ ദിർ ജില്ലാ പോലീസ് ഓഫീസർ (ഡിപിഒ) മുഷ്താഖ് ഖാൻ അറിയിച്ചു. ഇതുപ്രകാരം ഓഗസ്റ്റ്‌ 21 വരെ അഞ്ജുവിന് പാകിസ്താനിൽ തുടരാം, വിസ നീട്ടണമെങ്കിൽ അവർ ആഭ്യന്തര മന്ത്രാലയത്തിന് പ്രത്യേക അപേക്ഷ നൽകണം.

നസ്‌റുല്ലയും അഞ്ജുവും ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അഞ്ജു പാകിസ്താനിലെത്തിയിട്ട് ഒരു മാസമായി. നസ്‌റുല്ലയെ വിവാഹം കഴിക്കാനല്ല എത്തിയതെന്നും കുറച്ച് ദിവസങ്ങൾക്കുള്ളിൽ തിരിച്ച് പോകുമെന്നും കാട്ടി അഞ്ജു കുറച്ച് ദവസങ്ങൾക്ക് മുൻപ് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഒപ്പം ഇന്ത്യയിലെ തന്റെ കുടുംബത്തെയും കുട്ടികളെയും ബുദ്ധിമുട്ടിക്കുന്നതിന് പകരം പാകിസ്താനിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കിൽ നേരിട്ട് സംസാരിക്കണമെന്നും അഞ്ജു ഇന്ത്യൻ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

ഭിവാഡിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഞ്ജുവിനും ഭർത്താവ് അരവിന്ദിനും 15 വയസ്സുള്ള ഒരു പെൺകുട്ടിയും ആറ് വയസ്സുള്ള ഒരു മകനുമാണുള്ളത്. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേനയാണ് വീടുവിട്ടിറങ്ങിയതെങ്കിലും പിന്നീട് പാകിസ്താനിലാണെന്ന് അറിഞ്ഞിരുന്നുവെന്ന് ഭർത്താവ് അരവിന്ദ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല. നേരത്തെ പബ്ജി കളിക്കുമ്പോൾ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് എത്തിയ സീമ ഗുലാം ഹൈദറിന്റെ വാർത്ത ഏറെ ചർച്ചയായിരുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?