INDIA

സൗഹൃദവഴിയിൽ അതിർത്തിക്കെന്ത് പ്രസക്തി? സുഹൃത്തിനെ കാണാൻ പാകിസ്താനിലേക്ക് പോയി ഇന്ത്യൻ യുവതി

നസ്‌റുല്ലയും അഞ്ജുവും ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്

വെബ് ഡെസ്ക്

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ പാകിസ്താനിലേക്ക് പോയി ഇന്ത്യൻ യുവതി. ഉത്തർപ്രദേശിലെ കൈലോർ സ്വദേശിയായ അഞ്ജു എന്ന യുവതിയാണ് സുഹൃത്ത് നസ്‌റുല്ലയെ കാണാൻ പാകിസ്താനിലെത്തിയത്. വിവാഹിതയായ അഞ്ജു പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലാണുള്ളതെന്ന് പോലീസ് പറയുന്നു.

നസ്‌റുല്ലയും അഞ്ജുവും ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അഞ്ജു പാകിസ്താനിലെത്തിയിട്ട് ഒരു മാസമായി. നസ്‌റുല്ലയെ വിവാഹം കഴിക്കാനല്ല യുവതി എത്തിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യുവതി ആദ്യം പോലീസിന്റെ കസ്റ്റഡിയിലായിരുന്നെങ്കിലും യാത്രാ രേഖകൾ പരിശോധിച്ച ശേഷം വിട്ടയക്കുകയായിരുന്നു.

യാത്രാ രേഖകളെല്ലാം ശരിയാണെന്ന് ബോധ്യമായിതിന് ശേഷമാണ് യുവതിയെ വിട്ടയച്ചതെന്ന് പോലീസ് പറയുന്നു. മാധ്യമവാർത്തകളെ തുടർന്ന് രാജസ്ഥാൻ പോലീസ് സംഘം അഞ്ജുവിനെ കുറിച്ച് അന്വേഷിക്കാൻ ഭിവാഡിയിലെ വീട്ടിലെത്തിയിരുന്നു. ജയ്പൂരിലേക്ക് പോകാനെന്ന വ്യാജേനയാണ് വീടുവിട്ടിറങ്ങിയതെങ്കിലും പിന്നീട് പാകിസ്താനിലാണെന്ന് അറിഞ്ഞിരുന്നുവെന്ന് ഭർത്താവ് അരവിന്ദ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കുടുംബം പരാതിയൊന്നും നൽകിയിട്ടില്ല.

ഭിവാഡിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ദമ്പതികൾക്ക് 15 വയസ്സുള്ള ഒരു പെൺകുട്ടിയും ആറ് വയസ്സുള്ള ഒരു മകനുമാണുള്ളത്. ലാഹോറിലുണ്ടെന്ന് യുവതി സഹോദരിയെ അറിയിച്ചിരുന്നു. തുടർന്ന് ഭാര്യയുമായി നേരിട്ട് സംസാരിച്ചിരുന്നെന്നും അരവിന്ദ് മാധ്യമങ്ങളോട് പറഞ്ഞു. മടങ്ങിവരാൻ ഭാര്യയോട് ആവശ്യപ്പെടും. തിരികെവരുമെന്നാണ് പ്രതീക്ഷ. സോഷ്യൽ മീഡിയയിൽ അഞ്ജു ആരുമായും ബന്ധപ്പെട്ടിരുന്നതായി അറിയില്ലായിരുന്നുവെന്നും അരവിന്ദ് പറയുന്നു.

പബ്ജി കളിക്കുമ്പോൾ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് എത്തിയ സീമ ഗുലാം ഹൈദറിന്റെ വാർത്ത ഏറെ ചർച്ചയായിരുന്നു. നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയ സീമയുടെയും അഞ്ജുവിന്റെയും കേസുകൾ തമ്മിൽ പല സമാനതകളുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ വിസയില്ലാതെയാണ് നേപ്പാൾ വഴി സീമ ഇന്ത്യയിലേക്ക് കടന്നത്. അതേസമയം അഞ്ജു ഇന്ത്യയിൽ നിന്ന് നിയമപരമായാണ് പാകിസ്താനിലേക്ക് യാത്ര ചെയ്തത്.

ജൂലൈ 4 ന് അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമയെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 7ന് പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു. നിലവിൽ റാബുപുരയിലെ ഒരു വീട്ടിൽ നാല് കുട്ടികളോടൊപ്പം താമസിക്കുകയാണ് സീമ. തനിക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് സീമ പ്രസിഡന്റ് ദ്രൗപതി മുർമുവിന് കത്തയച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ