INDIA

അഗ്നിബാധയെത്തുടർന്ന് ഇൻഡി​ഗോ ഡൽഹി - ബാംഗ്ലൂർ വിമാനം തിരിച്ചിറക്കി

ആളപായമില്ല

വെബ് ഡെസ്ക്

ഇൻഡി​ഗോ ഡൽഹി-ബാംഗ്ലൂർ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയർന്ന ഉടനെ വിമാനത്തിന്റെ എഞ്ചിനിൽ തീപ്പൊരി കണ്ടെതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹിയിൽ ടേക്ക് ഓഫിനിടെയാണ് ഇൻഡിഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചത്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കർശന സുരക്ഷയും ഏർപ്പെടുത്തി.

യാത്രക്കാരിലൊരാളായ പ്രിയങ്ക കുമാറാണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

വിമാനത്തിൽ പ്രായമായവരും കുട്ടികളും ഉണ്ടായിരുന്നു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ബാം​ഗ്ലൂരിലേക്ക് പോകുന്നതിനായി പകരം വിമാനം ക്രമീകരിക്കുമെന്ന് യാത്രക്കാരോട് കമ്പനി അറിയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ