INDIA

പബ്ജി പരിചയം, പ്രണയം, ജയിൽവാസം: ഒടുവിൽ പാക് വനിതയും നോയിഡ സ്വദേശിയും ഒന്നിച്ചു

വെബ് ഡെസ്ക്

പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാനായി അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തിയ പാക് വനിതയും പങ്കാളിയായ നോയിഡ സ്വദേശിയും ജയില്‍ മോചിതരായി. അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഗ്രേറ്റർ നോയിഡ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

നോയിഡ സ്വദേശിയായ സച്ചിന്‍ മീണയെ തേടിയാണ് പാകിസ്താന്‍ യുവതി സീമ ഹൈദര്‍ നാല് കുട്ടികളുമായി ഇന്ത്യയിലെത്തിയത്. വിസയില്ലാതെ ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിച്ചതിനാണ് സീമ ജയിലിലായത്. സീമയ്ക്ക് താമസ സൗകര്യം ഒരുക്കിനൽകിയതിനാണ് സച്ചിനും പിതാവും അറസ്റ്റിലായത്.

കേസ് തുടരുന്നിടത്തോളം സച്ചിനൊപ്പം താമസിക്കണമെന്നും മേല്‍വിലാസം മാറ്റരുതെന്നും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം സീമ, സച്ചിനും കുടുംബത്തിനുമൊപ്പം പോയി. ഈ വര്‍ഷം മാര്‍ച്ചില്‍ കാഠ്മണ്ഡുവിലെ ഒരുക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരായിരുന്നു. തനിക്ക് സച്ചിനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും സച്ചിന് വേണ്ടി താന്‍ മതം മാറിയതായും സീമ പറഞ്ഞു. ''സച്ചിനെ കൂടാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല, എന്റെ ഭര്‍ത്താവിന്റെ മതവും സംസ്‌കാരവും ആചാരങ്ങളും ഞാന്‍ സ്വീകരിച്ചു. എന്റെ കുട്ടികളുടെ പേരുകള്‍ മാറ്റി, അവര്‍ സച്ചിനെ ബാബ എന്നാണ് വിളിക്കുന്നത്. സച്ചിനൊപ്പം ജീവിക്കണം '' - സീമ വ്യക്തമാക്കി. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇരുവർക്കും നഗരം വിട്ടുപോകാനുള്ള അനുവാദമില്ല.

മേയില്‍ സീമ കുട്ടികള്‍ക്കൊപ്പം നേപ്പാള്‍ വഴി അനുമതിയില്ലാതെ ഇന്ത്യയിലേക്കെത്തി

2020 ജൂലൈയിലാണ് സച്ചിനും സീമയും പബ്ജിയിലൂടെ പരിചയപ്പെടുന്നത്. പിന്നീട് പരസ്പരം പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. നേപ്പാളില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഇക്കഴിഞ്ഞ മേയിൽ സീമ കുട്ടികള്‍ക്കൊപ്പം നേപ്പാള്‍ വഴി അനുമതിയില്ലാതെ ഇന്ത്യയിലേക്കെത്തി. മേയ് 13 മുതല്‍ സച്ചിന്റെ വീടിന് സമീപം വാടക വീട്ടിലായിരുന്നു സീമയുടെ താമസം. സച്ചിന്റെയും സീമയുടെയും ബന്ധത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പോലീസ് വീട്ടിലെത്തുമ്പോഴാണ് അവര്‍ കുട്ടികള്‍ക്കൊപ്പം വാടകമുറിയില്‍ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞതെന്നും സച്ചിന്റെ പിതാവ് പറഞ്ഞു. സീമയെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമെന്നും സച്ചിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കി.

നിയമപരമായി വിവാഹിതരാകാനുള്ള നിയമോപദേശം തേടി ജൂണ്‍ 29 നാണ് ഇരുവരും ഒരു അഭിഭാഷകനെ സമീപിക്കുന്നത്. സംശയം തോന്നിയ അഭിഭാഷകന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ജൂണ്‍ 30ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പോലീസ് പിടികൂടി. കുട്ടികളെയും ഭാര്യയെയും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സീമയുടെ ഭര്‍ത്താവായ പാക് പൗരനും രംഗത്തെത്തിയിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്