INDIA

മണിപ്പൂർ: കലാപം അവസാനിപ്പിക്കാൻ കേന്ദ്രം ഇടപെടുന്നു, കുക്കി - മെയ്തി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി

കലാപം പെട്ടന്ന് അവസാനിപ്പിക്കാൻ നീക്കത്തിന്റെ ഭാഗമായാണ് ചർച്ച

വെബ് ഡെസ്ക്

മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായി തുടരുന്നതിനിടെ കുക്കി-മെയ്ത്തി വിഭാഗം പ്രതിനിധികളുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍. രഹസ്യാന്വേഷണ ബ്യൂറോയുടെ നേതൃത്വത്തിലാണ് ചര്‍ച്ച. സര്‍ക്കാരുമായുള്ള സസ്‌പെന്‍ഷന്‍ ഓഫ് ഓപ്പറേഷന്‍ (SoO) കരാര്‍ പ്രകാരം മുന്‍ ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്രയാണ് ചര്‍ച്ച നടത്തിയത്. മെയ്ത്തി പൗരാവകാശ സംഘടനായ കോകോമിയുമായി ചേര്‍ന്നായിരുന്നു ഐബി ഉദ്യോഗസ്ഥന്റെ കൂടിക്കാഴ്ച.

കലാപം രൂക്ഷമാകുന്നതിന് മുമ്പ് ഇരുവിഭാഗക്കാരുമായി നേരത്തെയും കേന്ദ്രം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി പരിഹാരിക്കാനുള്ള ശ്രമമാണ് അന്നുണ്ടായിരുന്നത്. എന്നാല്‍ ഇപ്പേഴത്തെ ചര്‍ച്ച മണിപ്പൂരിലെ അക്രമം അവസാനിപ്പിക്കാന്‍ വേണ്ടിയാണെന്നാണ് കേന്ദ്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 'രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്താന്‍ പറ്റിയ സമയമല്ല ഇത്. സംസ്ഥാനത്തെ അക്രമം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുനന്ത്. ബന്ധപ്പെട്ടവരുമായുള്ള വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രത്യേക ഭരണത്തിനുള്ള കുക്കി വിഭാഗത്തിന്റെ ആവശ്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല' സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയതിനാല്‍ SoO ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ സംസാരക്കേണ്ടതില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോകോമി പ്രസ്താവനയിറക്കിയത്. കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന വ്യാപക വിമര്‍ശനം ഉയരുകയും സര്‍ക്കാരിനെതിരെ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവരികയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ അനുനയ നീക്കം. കലാപത്തെക്കുറിച്ച് പ്രധാനമന്ത്രിയെക്കൊണ്ട് തന്നെ മറുപടി പറയിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയത്. ചര്‍ച്ചയ്ക്ക് ശേഷം പ്രമേയം അവതരിപ്പിക്കാന്‍ ഉചിതമായ സമയം അറിയിക്കാമെന്നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അറിയിച്ചത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ