INDIA

മോദിയുടെ ഭരണത്തിൽ ഇന്ത്യ എന്തുനേടി? ജി -20 യെ അന്താരാഷ്ട്ര മാധ്യമങ്ങൾ കാണുന്നതിങ്ങനെ

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യ എന്താണ് നേടിയതെന്ന് തുറന്നു കാട്ടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ.

വെബ് ഡെസ്ക്

പതിനെട്ടാമത് ജി 20 ഉച്ചക്കോടിക്ക് ഡൽഹിയില്‍ തുടക്കമായിരിക്കുകയാണ്. ഇന്ത്യൻ‌ മണ്ണിലെ ആദ്യത്തെ ജി 20 ഉച്ചക്കോടി എന്ന നിലയില്‍ വലിയ ആഘോഷമായാണ് രാജ്യം ചടങ്ങിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന സന്ദേശവുമായി ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഉച്ചകോടി പക്ഷേ രാജ്യത്തിന്റെ പേരുമാറ്റത്തിന്റെ ചടങ്ങ് കൂടിയായാണ് ചര്‍ച്ചയാകുന്നത്. പ്രതിനിധികളെ ക്ഷണിച്ച് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ ആരംഭിച്ച 'ഭാരത' വിവാദം ദേശീയ പതാകക്കൊപ്പം ഭാരത് എന്ന ബോർഡ് വച്ച പ്രധാനമന്ത്രിയുടെ ഇരിപ്പിടം വരെ എത്തി നില്‍ക്കുന്നു. രാജ്യത്ത് ചര്‍ച്ചകള്‍ ഇത്തരത്തില്‍ പുരോഗമിക്കുമ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയെ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യ എന്താണ് നേടിയതെന്ന് തുറന്നു കാട്ടുകയാണ് ജി 20 ഉച്ചക്കോടിയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ. ഡൽ​ഹിയിലെ ചേരിപ്രദേശങ്ങളുടെ യഥാർഥ മുഖം മറയ്ക്കാനായി ഇന്ത്യൻ ഭരണകൂടം അണിയിച്ച തിരശ്ശീലയിൽ നിന്നുമാണ് ഇന്ത്യക്കെതിരായ വിമർശനങ്ങൾക്ക് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചൂട് പിടിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം എന്നവകാശപ്പെടുന്ന ഇന്ത്യയുടെ ജനാധിപത്യ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. കൂടാതെ ജി 20 ഉച്ചക്കോടിക്ക് ആതിഥേയത്വം നൽകിയതിലൂടെ നരേന്ദ്ര മോദിയെ ലോക നേതാക്കളുടെ പട്ടികയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളേയും റിപ്പോർട്ടുകൾ ഇഴകീറി പരിശോധിക്കുന്നുണ്ട്. ഉച്ചക്കോടിയുമായി ബന്ധപ്പെട്ട് ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങൾ സാധാരണ ജനങ്ങളെ എങ്ങനെയെല്ലാെം ബുദ്ധിമുട്ടിക്കുന്നുവെന്നെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് വയ്ക്കുന്നു.

ജനാധിപത്യത്തിന് വിലയിടിയുന്നു

ചൈനയോട് കിടപിടിക്കുന്നതിനായി ഇന്ത്യൻ പ്രധാന മന്ത്രി പുലർത്തുന്ന ഭൂരിപക്ഷവാ​ദത്തെ പശ്ചാത്യ രാജ്യങ്ങള്‍ മനപ്പൂർവം തിരസ്ക്കരിക്കുന്നു എന്ന് ജി 20 ഉച്ചക്കോടിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പത്രമായ ദി ​ഗാർഡിയന്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ചൈനയെ നേരിടാൻ ഇന്ത്യ അവിഭാജ്യ ഘടകമാണെന്ന തിരിച്ചറിവിൽ ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വിലകൊടുക്കാൻ മറ്റ് രാജ്യങ്ങൾ മറന്നു പോയി. അമേരിക്ക ഈ വിഷയത്തിൽ സ്വീകരിച്ച നിലപാടിന് പിന്നിൽ തീർത്തും സ്വാർഥ താത്പര്യങ്ങളാണെന്നും ​ഗർഡിയൻ കുറ്റപ്പെടുത്തി. അതേ സമയം ഇന്ത്യയിലെ വിഭജന മത രാഷ്ട്രം നയം ഇന്ത്യയുടെ ഉയർച്ചയ്ക്ക് ഭീഷണിയാകുമെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് വ്യാഴാഴ്ച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

ജി 20 യുടെ ആതിഥേയത്വം ഏറ്റെടുക്കാൻ തയ്യാറായതോടെ ഇന്ത്യ സ്വയം കീറിമുറിക്കുകയായിരുന്നുവെന്നാണ് ഫിനാൻഷ്യൽ ടൈംസിൽ വന്ന റിപ്പോർട്ട്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയുടെ അഡ്വാൻസ്ഡ് ഇന്റർനാഷണൽ സ്റ്റഡീസ് സ്‌കൂളിലെ സൗത്ത് ഏഷ്യൻ സ്റ്റഡീസ് പ്രൊഫസറായ ദേവേഷ് കപൂറിന്റെ ലേഖനത്തിലായിരുന്നു ഈ പരാമർശം.

''ഒരു ലോകം, ഒരു കുടുംബം, ഒരു ഭാവി'' എന്ന പ്രമേയത്തോടെ ഇന്ത്യയിൽ നടക്കുന്ന ഉച്ചക്കോടിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് കപൂർ. ഇന്ത്യയിൽ തന്നെ ഈ അവസ്ഥ നിലനിൽക്കുന്നില്ലെന്നും ഇന്ത്യയിലെ ഈ പ്രശ്നങ്ങൾക്ക് കാരണം ഇന്ത്യൻ പ്രധാന് മന്ത്രി നരേന്ദ്ര മോദിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ നൂറ്റാണ്ടുകളായി പിൻതുടരുന് അടിമത്തതിന്റെ വളച്ചൊടിച്ച് ചരിത്രം പോലെ തന്നെ പരിഹാസ്യമാണ് മോദിയുടെ വിശ്വ ​ഗുരു സങ്കൽപ്പമെന്നായിരുന്നു പരാമര്‍ശം

ജി 20 ലക്ഷ്യം ലോക നേതാവ് എന്ന പദവി

ജി 20 യിലൂടെ ലോക നേതാക്കളുടെ സ്ഥാനത്തേക്കുള്ള സ്ഥാനാരോഹണമാണ് മോദി ലക്ഷ്യം വെയ്ക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വയം ''വിശ്വ ​ഗുരു '' പദവിയിലേക്ക് ഉയരാനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നായിരുന്നു നിക്കി ഏഷ്യയിലെ പരാമർശം. തിങ്ക് ടാങ്ക് കാറ്റോ ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകനായ സ്വാമിനാഥൻ എസ് അങ്ക്ളെസാരിയ അയ്യരായിരുന്നു ലേഖകൻ. ജി 20 ഉച്ചക്കോടിയുടെ ഭാ​ഗമായി രാജ്യ തലസ്ഥാനത്ത് പതിപ്പിച്ച പോസ്റ്ററുകളെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ ആക്രമിക്കാൻ നൂറ്റാണ്ടുകളായി പിൻതുടരുന് അടിമത്തതിന്റെ വളച്ചൊടിച്ച് ചരിത്രം പോലെ തന്നെ പരിഹാസ്യമാണ് മോദിയുടെ വിശ്വ ​ഗുരു സങ്കൽപ്പമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 1000 കോടിയിലധികം പരസ്യത്തിനു മാത്രം ചിലവാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം ജി 20 ഉച്ചക്കോടിയിൽ നിന്നും മാറി നിൽ‌ക്കാൻ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങിന്റ തീരുമാനം നരേന്ദ്ര മോദിയെ സഹായിച്ചുവെന്നായിരുന്നു ദ ഡിസ്നി ഹെറാൾഡ് ഉയര്‍ത്തുന്ന വാദം.

ഡൽഹിയിലെ ചേരികളിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിലേക്കാണ് ​ഗാർഡിയൻ ഇറങ്ങി ചെന്നത്

മറച്ചു കെട്ടിയ ഇന്ത്യയുടെ യഥാർഥ മുഖം

ഇന്ത്യയുടെ യഥാർ‌ഥ മുഖത്തെ മറച്ചുവെയക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായിട്ടാണ് ഡൽഹിയിലെ ചേരികളെ മാധ്യമങ്ങളിൽ നിന്നും മാറ്റി നിർ‌ത്തിയതെന്ന് ​ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ചേരികളിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിലേക്കാണ് ​ഗാർഡിയൻ ഇറങ്ങി ചെന്നത്. ഉപജീവനം നഷ്ടപ്പെട്ടതോടെ പലരും പലായനം ചെയ്തുവെന്നാണ് വാഷിം​ഗ് ടൺ പോസ്റ്റിന്റെ റിപ്പോർട്ട്.

അതേ സമയം ജി 20 ഉച്ചക്കോടിയിൽ കണ്ണ് വച്ച മോദി ഡൽഹിയിലെ ദരിദ്രരുടെ പ്രശ്നങ്ങൾ താത്കാലികമായി ഇല്ലാതാക്കിയെന്നാണ് ഫ്രഞ്ച് പത്രമായ ലെ മോണ്ടെ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലെ കുരങ്ങുകൾ ഉച്ചകോടി ഭം​ഗം വരുത്താതിരിക്കാനായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ആ​ഗോള വത്കരണവും ജി 20യും

ജി 20 നേരിടുന്ന യഥാർഥ വെല്ലുവിളികളെ കുറിച്ചും ഇന്ത്യ അധ്യക്ഷ പദവിയിലേക്കെത്തിയ പശ്ചാത്തലത്തിൽ വിശദീകരിക്കുകയായിരുന്നു ​ഗാർഡിയന്റെ സാമ്പത്തിക ശാസ്ത്ര എഡിറ്റർ ലാറി എലിയറ്റ്. ആ​ഗോള വ്തകരണം തകര്‍ന്നു കൊണ്ടിരിക്കുമ്പോൾ ഉച്ചക്കോടിക്ക് നൽകിയ പ്രമേയം കാലഹരണപ്പെട്ടതാണെന്നായിരുന്നു ​ അദ്ദേഹത്തിന്റെ പരാമർശം. ഈ പ്രശ്നത്തെ മുൻ നിർത്തി ജി 20 ചില പരിഷ്ക്കരണങ്ങൾ നടപ്പിലാക്കണമെന്നായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ