INDIA

മണിപ്പൂരില്‍ ഭാഗികമായി ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു; മൊബൈല്‍ ഇന്റർനെറ്റ് വിലക്ക് തുടരും

മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം

വെബ് ഡെസ്ക്

മണിപ്പൂരിൽ വംശീയ കലാപത്തെ തുടർന്ന് റദ്ദാക്കിയ ഇന്റർനെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് കണക്ഷനുള്ളവർക്കായിരിക്കും സേവനം ലഭ്യമാകുക. മൊബൈൽ ഇന്റർനെറ്റ് സേവനം ലഭ്യമാകില്ല. മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

സ്ഥിരമായ ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമെ ഇന്റര്‍നെറ്റ് ലഭ്യമാകൂ. നിയമംലംഘിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ കണ്ടത്തിയാല്‍ സേവനദാതാവായിരിക്കും ഉത്തരവാദിയെന്ന് ഉന്നതതലയോഗം വ്യക്തമാക്കി. ഒരു ഡിവൈസിന് ഐപി അഡ്രസ് നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് മാറ്റാന്‍ പറ്റില്ല. മിക്ക ഡിവൈസുകളും ഡൈനാമിക് ഐപി അഡ്രസുകളാണ് ഉപയോഗിക്കുന്നത്. സര്‍ക്കാരിന് സ്റ്റാറ്റിക് ഐപി നിരീക്ഷിക്കാന്‍ എളുപ്പമാണ് എന്നതിനാലാണിത്. വൈഫൈ ഹോട്‌സ്‌പോട്ടുകൾ തുടർന്നും ലഭ്യമാകില്ല. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിനുള്ള നിരോധനവും തുടരും.

അതിനിടെ മണിപ്പൂരില്‍ കുകി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ട ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. പ്രായപൂര്‍ത്തിയാവാത്ത ഒരാളടക്കം ഏഴുപേരെയാണ് കേസിൽ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തത്.

മെയ് നാലിന് മണിപ്പൂരില്‍ നഗ്‌നരാക്കി പരേഡ് ചെയ്യപ്പെട്ട രണ്ട് സ്ത്രീകളേയും കുടുംബാംഗങ്ങളേയും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ സന്ദര്‍ശിച്ചു. ''മണിപ്പൂരിലെ ക്രൂരതയുടെ ഇരകളായ പെണ്‍കുട്ടികളെ കണ്ടു. അവരുടെ കണ്ണുനീര്‍ എന്റെ ഉറക്കം കെടുത്തും'' സ്വാതി മാലിവാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുന്ന വിഡിയോ ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. മണിപ്പൂർ മുഖ്യമന്ത്രി ബിരേന്‍ സിങ് അടക്കമുള്ളവർ ഇതുവരെയും അക്രമത്തിനിരയായ പെണ്‍കുട്ടികളെ കാണാനെത്തിയില്ലെന്നും സ്വാതി മാലിവാൾ വിമർശനം ഉന്നയിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ