INDIA

എസ്‌ സോമനാഥിന് കർണാടക സർക്കാരിന്റെ ആദരം; 'കന്നഡ രാജ്യോത്സവ പുരസ്കാരം' ഇന്ന് സമ്മാനിക്കും

ഗായകൻ കെജെ യേശുദാസിനു ശേഷം പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് എസ് സോമനാഥ്

ദ ഫോർത്ത് - ബെംഗളൂരു

ഐ എസ് ആർ ഒ മേധാവിയും മലയാളിയുമായ എസ് സോമനാഥിന് കർണാടക സർക്കാരിന്റെ 'കന്നഡ രാജ്യോത്സവ പുരസ്കാരം'. കർണാടക പിറവി ദിനമായ നവംബർ 1 ന് സർക്കാർ നൽകിവരുന്ന പുരസ്കാരമാണിത്. കർണാടക സർക്കാരിന്റെ ‌ രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് രാജ്യോത്സവ പുരസ്കാരം. ചന്ദ്രയാൻ -3 ദൗത്യം ആദിത്യ എൽ - 1 ദൗത്യം ഗഗൻയാൻ ദൗത്യം എന്നീ നിർണായക ദൗത്യങ്ങൾക്ക് ചുക്കാൻ പിടിച്ചതിനും ഇന്ത്യയെ ലോക ബഹിരാകാശ ശക്തികൾക്കൊപ്പം നിലയുറപ്പിക്കാൻ കരുത്തു പകർന്നതിനുമാണ് എസ് സോമനാഥിനെ പുരസ്കാരം നൽകി ആദരിക്കുന്നതെന്നു കർണാടക സാംസ്‌കാരിക വകുപ്പ് അറിയിച്ചു.

മൈസൂരുവിൽ കഴിഞ്ഞ 56 വർഷമായി പത്ര വിതരണം നടത്തുന്ന 71 വയസുകാരൻ ജവരപ്പയും കന്നഡ രാജ്യോത്സവ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലുണ്ട്

എസ്‌ സോമനാഥ് ഉൾപ്പടെ 68 പേരാണ് ഇത്തവണ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മൈസൂരുവിൽ കഴിഞ്ഞ 56 വർഷമായി പത്ര വിതരണം നടത്തുന്ന 71 വയസുകാരൻ ജവരപ്പയും കന്നഡ രാജ്യോത്സവ പുരസ്‌കാര ജേതാക്കളുടെ പട്ടികയിലുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരത്തിന് അർഹരായവരെ കണ്ടെത്തിയത് . 5 ലക്ഷം രൂപയും 25 ഗ്രാം തൂക്കം വരുന്ന സ്വർണ പതക്കവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

2017 ൽ ഗായകൻ കെ ജെ യേശുദാസിനെ കർണാടക രാജ്യോത്സവ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരുന്നു

ബെംഗളൂരുവിൽ വിധാൻസൗധ അങ്കണത്തിൽ ചൊവ്വാഴ്ച നടക്കുന്ന കർണാടക പിറവി ദിന ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇവരെ പുരസ്കാരങ്ങൾ നൽകി ആദരിക്കും. 2017 ൽ ഗായകൻ കെ ജെ യേശുദാസിനെ കർണാടക രാജ്യോത്സവ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരുന്നു .

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം