കേരള ഹൈക്കോടതി  
INDIA

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

നിയമകാര്യ ലേഖിക

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ ഹർജികൾ ഡിസംബർ 22ന് പരിഗണിക്കാൻ കഴിഞ്ഞ ദിവസം കോടതി മാറ്റിയിരുന്നു. പ്രത്യേക സിറ്റിങ് നടത്തി കേസ് കേൾക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇന്ന് കേസിൽ നിന്ന് ഒഴിയുന്നതായി ജഡ്ജി അറിയിക്കുയായിരുന്നു.

ഒന്നാം പ്രതി എസ് വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, നാലാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യുസ്, ഏഴാം പ്രതിയും മുൻ ഐബി ഡെപ്യൂട്ടി ഡയറക്ടറുമായ ആർ ബി ശ്രീകുമാർ, 11-ാം പ്രതി പി എസ് ജയപ്രകാശ്, 17-ാം പ്രതിയും മുൻ ഐ ബി ഉദ്യോഗസ്ഥനുമായ വി കെ മൈനിക് എന്നിവരുടെ മുൻകൂർ ജാമ്യ ഹർജികളാണ് പരിഗണനയിലുള്ളത്. പ്രതികള്‍ക്ക് നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് നിര്‍ദേശം നൽകിയിരുന്നു.

ആർ ബി ശ്രീകുമാർ, മുൻ ഡിജിപി സിബി മാത്യൂസ്, എസ് വിജയൻ, തമ്പി എസ് ദുർഗാദത്ത്, പി എസ് ജയപ്രകാശ് എന്നിവരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടിൽ ഒരോ പ്രതികളുടെയും പങ്കാളിത്തത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളടക്കം പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്