തരൂരും ദിഗ് വിജയ് സിങും 
INDIA

അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് തരൂരും ദിഗ് വിജയ് സിങും ; സൗഹൃദ മത്സരമെന്ന് തരൂര്‍

വെബ് ഡെസ്ക്

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സര ചിത്രം തെളിഞ്ഞു.ശശി തരൂരും ദിഗ് വിജയ് സിങും മത്സരിക്കും. സൗഹൃദ മത്സരമെന്നും വിജയിക്കുന്നത് കോണ്‍ഗ്രസെന്നും തരൂര്‍ .

സ്ഥാനാര്‍ത്ഥിത്വം ഉറപ്പായ ശേഷം തരൂര്‍ ദിഗ് വിജയ് സിങിനെ നേരില്‍ കണ്ടു. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വാഗതം ചെയ്യുന്നതായും ഇത് എതിരാളികള്‍ തമ്മിലുള്ള മത്സരമാകില്ലെന്നും തരൂര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഞങ്ങൾ ഇരുവരും ഇതൊരു സൗഹൃദ മത്സരമായി മാത്രമാണ് കാണുന്നത്. കോണ്‍ഗ്രസിന്റെ വിജയം മാത്രമാണ് ലക്ഷ്യമെന്നും തരൂര്‍ വ്യക്തമാക്കി.

ഗാന്ധി കുടുംബത്തിന്റെ നോമിനിയായി മത്സരിക്കുമെന്ന് കരുതിയ ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാന്‍ തയാറാകാതിരുന്നതോടെയാണ് ദിഗ് വിജയ് സിങിന് നറുക്ക് വീണത്. ഇരുവരും നാളെ പത്രിക സമര്‍പ്പിക്കും.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്