INDIA

വിമാനത്തിൽ മദ്യപിച്ച് ജീവനക്കാരനെ തല്ലി, തുപ്പി, അർധനഗ്നയായി നടന്നു; ഇറ്റലിക്കാരി അറസ്റ്റില്‍

സംഭവം അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍

വെബ് ഡെസ്ക്

അബുദാബി - മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയ ഇറ്റലിക്കാരി അറസ്റ്റില്‍. 45 കാരിയായ പൗല പെറൂച്ചിയോയാണ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. ഇക്കണോമി ക്ലാസ് ടിക്കറ്റെടുത്ത ഇവർ ബിസിനസ് ക്ലാസിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആവശ്യം നിരസിച്ചതോടെ ഇവർ ഒരു ക്യാബിൻ ക്രൂ അംഗത്തെ തല്ലുകയും മറ്റൊരാളെ തുപ്പുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് ഇവർ വിമാനത്തിനുള്ളിലൂടെ അര്‍ധനഗ്‌നയായി നടന്നെന്നും ആരോപണമുണ്ട്.

അനിയന്ത്രിതവും അക്രമാസക്തവുമായ പെരുമാറ്റം കണക്കിലെടുത്ത് വിമാനം നിലത്തിറങ്ങിയ ഉടന്‍ നടപടിയെടുക്കാന്‍ ക്യാപ്റ്റൻ ആവശ്യപ്പെടുകയായിരുന്നെന്ന് എയര്‍ വിസ്താര അറിയിച്ചു. മറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിരുന്നു പൈലറ്റിന്റെ ഇടപെടലെന്ന് എയര്‍ വിസ്താര പ്രസ്താവനയിൽ പറയുന്നു. അറസ്റ്റ് ചെയ്ത ഇറ്റലിക്കാരിയെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു.

വിമാനങ്ങളില്‍ സഹയാത്രികരോടും ജീവനക്കാരോടും മോശമായി പെരുമാറുന്ന നിരവധി സംഭവങ്ങള്‍ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മദ്യപിച്ചെത്തിയ യാത്രക്കാർ ഉൾപ്പെട്ട സംഭവങ്ങളിൽ എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ നിരീക്ഷണത്തിലാണ്. ജനുവരിയില്‍ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ പ്രായമായ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചതിനെ തുടർന്ന് ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. മറ്റൊരു സമാന സംഭവത്തില്‍ വിമാനത്തിൽ മദ്യപിച്ചെത്തിയ ഒരു യാത്രക്കാരൻ സഹയാത്രികയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ